ADVERTISEMENT

ഒട്ടാവ (കാന‍ഡ) ∙ ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ വധിച്ച കേസിൽ അറസ്റ്റിലായ 4 ഇന്ത്യൻ പൗരന്മാരും കോടതിയിൽ ഹാജരായി. കരൺ ബ്രാർ (22), കമൽപ്രീത് സിങ് (22), കരൺപ്രീത് സിങ് എന്നിവർ സറെയിലെ ബി.സി.പ്രൊവിൻഷ്യൽ കോടതിയിൽ നേരിട്ടു ഹാജരായപ്പോൾ മറ്റൊരു കേസിൽ നേരത്തെ അറസ്റ്റിലായി ഒന്റാറിയോയിലെ ജയിലിൽ കഴിയുന്ന അമൻദീപ് സിങ് (22) വിഡിയോ ലിങ്ക് വഴിയാണ് ഹാജരായത്.

പരിഭാഷകന്റെ സഹായത്തോടെ പ്രതികളുമായി സംസാരിച്ച ജഡ്ജി മാർക് ജെറ്റെ കേസ് 25ലേക്കു മാറ്റി. സറെയിലെ ഗുരു നാനാക്ക് ഗുരുദ്വാരയ്ക്കു സമീപം വച്ച് കഴിഞ്ഞ വർഷം ജൂൺ 23നാണ് നിജ്ജാർ കൊല്ലപ്പെട്ടത്. കോടതിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. നജ്ജാർ അനുകൂലികളായ ഒരുവിഭാഗം പുറത്ത് പ്രകടനം നടത്തി. 

English Summary:

Four Indian citizens arrested in the case of murder of Hardeep Singh Nijjar appeared in court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com