ADVERTISEMENT

ന്യൂഡൽഹി ∙ ഓരോ പോളിങ് ബൂത്തിലും രേഖപ്പെടുത്തിയ വോട്ടിന്റെ പൂർണ വിവരം പൊതുജനങ്ങൾക്കായി പ്രസിദ്ധീകരണമെന്ന് നിയമമില്ലെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പു കമ്മിഷൻ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഇത്തരത്തിൽ ബൂത്തടിസ്ഥാനത്തിൽ വോട്ടുവിവരം (ഫോം 17സി) പ്രസിദ്ധീകരിക്കുന്നത് വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നാണ് കമ്മിഷന്റെ വാദം. 

വോട്ടെടുപ്പു നടന്ന് 48 മണിക്കൂറിനുള്ളിൽ ആകെ പോൾ ചെയ്ത വോട്ടുകളുടെ സമ്പൂർണ വിവരം പ്രസിദ്ധീകരിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് നൽകിയ ഹർജിയിലാണ് കമ്മിഷൻ പ്രതികരണം അറിയിച്ചത്.  ഹർജി നാളെ പരിഗണിക്കും.

പോൾ ചെയ്ത വോട്ടിനൊപ്പം പിന്നീട് തപാൽ വോട്ടുകൂടി കൂടി ചേരുമെന്നതാണ് ആശയക്കുഴപ്പത്തിനുള്ള കാരണമായി കമ്മിഷൻ പറയുന്നത്. നിക്ഷിപ്ത താൽപര്യത്തോടെയാണ് എഡിആർ ഹർജി നൽകിയിരിക്കുന്നതെന്ന വിമർശനവും  ഉന്നയിച്ചു.

English Summary:

Election Commission submitted an affidavit in the Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com