ADVERTISEMENT

ന്യൂഡൽഹി ∙ സ്വാതി മലിവാൾ വിഷയത്തിൽ തന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യാനുള്ള ഡൽഹി പൊലീസ് നീക്കത്തിനെതിരെ അരവിന്ദ് കേജ്‌രിവാൾ ആഞ്ഞടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ അതിർത്തികളും ലംഘിക്കുകയാണെന്നും പ്രായമേറെയുള്ള, അസുഖബാധിതരായ തന്റെ മാതാപിതാക്കളെ അദ്ദേഹം ഉന്നംവച്ചിരിക്കുകയാണെന്നും കേജ്‌രിവാൾ ആരോപിച്ചു.

‘എന്റെ അമ്മയ്ക്കു പല രോഗങ്ങളുമുണ്ട്. ഏറെ ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം അമ്മ വീട്ടിൽ മടങ്ങിയെത്തിയ മാർച്ച് 21നു നിങ്ങൾ എന്നെ അറസ്റ്റ് ചെയ്തു. 85കാരനായ പിതാവിനു കേൾവിപ്രശ്നങ്ങളുണ്ട്. എന്റെ മാതാപിതാക്കൾ കുറ്റക്കാരാണെന്നാണോ നിങ്ങൾ കരുതുന്നത്. എന്തിനാണു നിങ്ങളുടെ പൊലീസ് അവരെ ചോദ്യം ചെയ്യുന്നത്. നിങ്ങളുടെ യുദ്ധം എന്നോടാണ്. എന്റെ മാതാപിതാക്കളെ അതിൽ നിന്നൊഴിവാക്കൂ. ഈശ്വരൻ എല്ലാം കാണുന്നുണ്ട്’ – കേജ്‌രിവാൾ വിഡിയോ സന്ദേശത്തിൽ പറഞ്ഞു. 

സ്വാതി മലിവാളിനെ കയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ അരവിന്ദ് കേജ്‌രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യാൻ ഡൽഹി പൊലീസ് നീക്കം നടത്തിയിരുന്നു. എന്നാൽ തൽക്കാലം ചോദ്യം ചെയ്യുന്നില്ലെന്ന് ഇന്നലെ രാവിലെ അറിയിച്ചു. 

അതേസമയം, കേജ‌്‌രിവാളിന്റെ സെക്രട്ടറി ബിഭവ് കുമാർ തന്നെ 7 തവണ അടിച്ചുവെന്നുതുൾപ്പെടെയുള്ള ആരോപണങ്ങൾ സ്വാതി ആവർത്തിച്ചു. ആം ആദ്മി പാർട്ടിയുടെ രാജ്യസഭാംഗത്വം എന്തുവന്നാലും രാജിവയ്ക്കില്ലെന്നും സ്വാതി പറഞ്ഞു. 

English Summary:

Swati Maliwal case: Arvind Kejriwal against the move to interrogate parents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com