ADVERTISEMENT

ന്യൂഡൽഹി ∙ മോദിഭരണം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമെന്ന രീതിയിൽ കോൺഗ്രസ് പ്രചാരണം ഊർജിതമാക്കും. ‘മോദിഭരണം അവസാനിക്കാൻ ഇനി 15 നാൾ മാത്രം’ എന്ന് കഴിഞ്ഞദിവസം കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ചൂണ്ടിക്കാട്ടിയിരുന്നു. ‘കൈപ്പത്തി കൊണ്ടുവരും മാറ്റം’ എന്ന മുദ്രാവാക്യവുമായി പ്രചാരണത്തിനു തീവ്രത കൂട്ടാനാണു ശ്രമം. തിരഞ്ഞെടുപ്പിന്റെ 2 ഘട്ടങ്ങൾ കൂടി നടക്കാനിരിക്കെ, ഇന്ത്യാസഖ്യം വിജയമുറപ്പിച്ചെന്ന പ്രതീതി സൃഷ്ടിക്കാൻ കൂടി ലക്ഷ്യമിട്ടാണിത്. അതേസമയം, ഈ പ്രചാരണം അനുകൂലമാക്കി വോട്ടുപിടിക്കാൻ മോദി ശ്രമിക്കുമെന്നും അതു ദോഷം ചെയ്യുമെന്നും ഒരു വിഭാഗം പറയുന്നു.

അനാവശ്യ വിവാദം സൃഷ്ടിക്കുന്നത് പാർട്ടി: ജയന്ത് സിൻഹ

ന്യൂഡൽഹി ∙ ബിജെപി തന്നെ അനാവശ്യമായി വിവാദത്തിലാക്കുകയാണെന്ന് പാർട്ടി എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ജയന്ത് സിൻഹ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ നിന്നു വിട്ടു നിന്നതിന് ബിജെപി ജാർഖണ്ഡ് ഘടകം സിൻഹയോടു വിശദീകരണം ചോദിച്ചിരുന്നു. അതിനുള്ള മറുപടിയിലാണ് പാർട്ടിക്കെതിരെ സിൻഹയുടെ രൂക്ഷ വിമർശനം.

ഹസാരിബാഗ് എംപിയായ സിൻഹയ്ക്കു പകരം മനീഷ് ജയ്സ്വാളിനാണ് ഇത്തവണ ബിജെപി ടിക്കറ്റ് നൽകിയത്. സിൻഹ ഇത്തവണ വോട്ടു ചെയ്യാനും എത്തിയിരുന്നില്ല. വിദേശത്തു പോവുന്നതിനാൽ പോസ്റ്റൽ വോട്ടു ചെയ്തതായി സിൻഹ വിശദീകരിച്ചു.  

English Summary:

'Days of Modi rule are numbered': Congress for extreme campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com