ADVERTISEMENT

ബെംഗളൂരു∙ ലൈംഗിക പീഡന വിഡിയോകൾ പുറത്തുവന്നതിനെ തുടർന്നു രാജ്യംവിട്ട ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാത്തത് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ (പിഎംഒ) വീഴ്ചയാണെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര കുറ്റപ്പെടുത്തി. പാസ്പാർട്ട് റദ്ദാക്കണമെന്ന കർണാടക സർക്കാരിന്റെ കത്ത് 21ന് മാത്രമാണ് ലഭിച്ചതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ആരോപിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ഒന്നിന് തന്നെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നെന്നും ഇതു വിദേശകാര്യമന്ത്രാലയത്തെ അറിയിക്കുന്നതിൽ പ്രധാനമന്ത്രിയുടെ ഓഫിസ് വീഴ്ചവരുത്തിയതാകാമെന്നുമാണു പരമേശ്വര തിരിച്ചടിച്ചത്. ഇത്ര നിരുത്തരവാദപരമായാണോ കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്നും ചോദിച്ചു.

അതിനിടെ, 2016ൽ മകൻ രാകേഷ് ബൽജിയത്തിൽ അപകടത്തിൽ മരിച്ചപ്പോൾ, മുഖ്യമന്ത്രി സിദ്ധരാമയ്യ എന്തുകൊണ്ട് അന്വേഷണം പ്രഖ്യാപിച്ചില്ലെന്ന ചോദ്യവുമായി ദൾ സംസ്ഥാന പ്രസിഡന്റ് കുമാരസ്വാമി രംഗത്തെത്തി. പ്രജ്വലിന്റെ പിതൃസഹോദരനാണു കുമാരസ്വാമി. ദൾ നേതൃത്വത്തിന്റെയും മുത്തച്ഛൻ ദേവെഗൗഡയുടെയും അറിവോടെയാണു പ്രജ്വൽ രാജ്യംവിട്ടതെന്നു സിദ്ധരാമയ്യ ആരോപിച്ചിരുന്നു. സിദ്ധരാമയ്യയുടെ അറിവോടെയായിരുന്നോ രാകേഷിന്റെ ബൽജിയം യാത്ര എന്നാണു കുമാരസ്വാമിയുടെ ചോദ്യം. രണ്ടും തമ്മിൽ എന്താണു ബന്ധമെന്ന വിമർശനവും ഉയർന്നു.

English Summary:

Non-cancellation of Prajwal's passport is the failure of prime minister's office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com