ADVERTISEMENT

ന്യൂഡൽഹി ∙ തൃണമൂൽ കോൺഗ്രസിനെ ലക്ഷ്യമിട്ടുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് പരസ്യങ്ങൾ വിലക്കിയ കൽക്കട്ട ഹൈക്കോടതി നടപടിക്കെതിരായ ഹർജിയിൽ ഇടപെടാ‍ൻ സുപ്രീം കോടതി വിസമ്മതിച്ചു. പരസ്യങ്ങൾ പെരുമാറ്റച്ചട്ടലംഘനമെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിലക്കിയത്. ഇതിനെതിരെയാണ് ബിജെപി സുപ്രീംകോടതിയെ സമീപിച്ചത്.

ജസ്റ്റിസ് ജെ.കെ.മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്രഥമദൃഷ്ട്യാ പരസ്യങ്ങൾ അപമാനകരമാണെന്നു കോടതി അഭിപ്രായപ്പെട്ടു. നിങ്ങളുടെ എതിരാളി നിങ്ങളുടെ ശത്രുവല്ലെന്നു ജസ്റ്റിസ് കെ.വി.വിശ്വനാഥൻ പരാമർശിച്ചു. തുടർന്നു ഹർജി പിൻവലിച്ച് ഹൈക്കോടതിയെ സമീപിക്കാൻ അനുവദിക്കണമെന്നു ബിജെപിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇത് അനുവദിച്ചു.

പരസ്യങ്ങൾ വിലക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയുള്ള അപ്പീൽ ഡിവിഷൻ ബെഞ്ച് പരിഗണിക്കാൻ തയാറായിരുന്നില്ല. തൃണമൂൽ അഴിമതിപ്പാർട്ടിയാണെന്നും ഹിന്ദുവിരുദ്ധ സംഘടനയാണെന്നും ആരോപിച്ചായിരുന്നു പരസ്യം. തൃണമൂൽ ഭരണത്തിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും പത്രപ്പരസ്യങ്ങളിലുണ്ടായിരുന്നു. 

English Summary:

Opponent is not your enemy says Supreme Court to BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com