ADVERTISEMENT

തിരുവനന്തപുരം ∙ വോട്ടെണ്ണൽ വിവരങ്ങൾ തൽസമയം കംപ്യൂട്ടർ നെറ്റ്‍വർക്കിൽ രേഖപ്പെടുത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഉപയോഗിക്കുന്ന കേന്ദ്രീകൃത സോഫ്റ്റ്‌വെയറിന്റെ പരീക്ഷണ പ്രവർത്തനം സെർവർ തകരാറിനെത്തുടർന്നു രണ്ടുതവണ പരാജയപ്പെട്ടു. ഒരാഴ്ച മുൻപായിരുന്നു ആദ്യ പരീക്ഷണം. ഞായറാഴ്ച രാജ്യമാകെ ‘ഡ്രസ് റിഹേഴ്സൽ’ എന്ന വിശേഷണത്തോടെ നടന്ന രണ്ടാം പരീക്ഷണവും വിജയിച്ചില്ല.  

തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുൻപേയുള്ള എൻകോർ (encore) എന്ന സോഫ്റ്റ്‌വെയറിന്റെ പരിഷ്കരിച്ച പതിപ്പുപയോഗിച്ചാണ് ഓരോ ടേബിളിലെയും വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണൽ വിവരങ്ങൾ ഇത്തവണ രേഖപ്പെടുത്തുന്നത്. 

നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ ഒരു അസി. റിട്ടേണിങ് ഓഫിസർ, 2 കംപ്യൂട്ടർ അസിസ്റ്റന്റുമാർ എന്നിവർക്കു ലോഗിനും പാസ്‌വേഡും അനുവദിച്ചിട്ടുണ്ട്. ഓരോ റൗണ്ട് എണ്ണുമ്പോഴും ഓരോ ടേബിളിൽ നിന്നുമുള്ള വിവരങ്ങൾ റിട്ടേണിങ് ഓഫിസറുടെയും നിരീക്ഷകന്റെയും അനുമതിയോടെ ഇവർ കംപ്യൂട്ടർ സംവിധാനത്തിൽ രേഖപ്പെടുത്തും. ഇതാണു വോട്ടെണ്ണലിന്റെ ലൈവ് അപ്ഡേറ്റ് ആയി തിരഞ്ഞെടുപ്പ് കമ്മിഷനും ഉദ്യോഗസ്ഥർക്കും തുടർന്നു മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും നൽകുന്നത്. അതേസമയം, സെർവർ തകരാർ സംബന്ധിച്ച ചോദ്യങ്ങളോടു കേരളത്തിലെ കമ്മിഷൻ ഓഫിസ് പ്രതികരിച്ചില്ല.

കൂടാരങ്ങളിൽ എണ്ണും തപാൽ വോട്ട്

തിരഞ്ഞെടുപ്പിലെ തപാൽ വോട്ടുകൾ എണ്ണുക കൂടാരങ്ങളുടെ മാതൃകയിൽ തീർക്കുന്ന, ആധുനിക സൗകര്യങ്ങളോടെയുള്ള പ്രത്യേക ടെന്റുകളിൽ. ഒരു മണ്ഡലത്തിലെ തപാൽ വോട്ടുകൾ ഒന്നിച്ചെണ്ണാനും ഉദ്യോഗസ്ഥരെയും ഏജന്റുമാരെയും ഒരുമിച്ചിരുത്താനും വേണ്ടിയാണിത്. വോട്ടെണ്ണൽ കേന്ദ്രങ്ങളോടു ചേർന്നാണു കൂടാരങ്ങൾ ഒരുക്കുന്നത്. സൗകര്യപ്രദമായ കെട്ടിടങ്ങളുള്ള ജില്ലയിൽ കൂടാരം നിർമിക്കില്ല.

English Summary:

Test of centralized software to record vote counting data on computer network failed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com