ADVERTISEMENT

ന്യൂഡൽഹി ∙ വിദ്വേഷ പ്രസംഗങ്ങളും പരാമർശങ്ങളും അലയടിച്ച നീണ്ട തിരഞ്ഞെടുപ്പു കാലമാണ് നാളെ അവസാനഘട്ട വോട്ടെടുപ്പോടെ അവസാനിക്കുന്നത്. ഏറ്റവുമൊടുവിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗാന്ധിജി പരാമർശം വരെയുള്ള വിവാദങ്ങളുമുണ്ടായി. ഇന്ന് നിശ്ശബ്ദ പ്രചാരണ വേളയിൽ മോദിയുടെ കന്യാകുമാരി ധ്യാനത്തിനെതിരെയും പരാതിയുണ്ടായി. എന്നാൽ, കോൺഗ്രസ് തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ പരാതിയിൽ നടപടിയുണ്ടായില്ല. 

തിരഞ്ഞെടുപ്പു കമ്മിഷൻ വോട്ടർമാരുടെ ആദ്യഘട്ടങ്ങളിലെ പോളിങ്ങിന്റെ യഥാർഥ കണക്കുകൾ നൽകാതിരുന്നതും വിവാദമായി. സുപ്രീംകോടതിയിൽ വരെ കേസെത്തിയിരുന്നു. 6 ഘട്ടങ്ങൾക്കു ശേഷം കമ്മിഷൻ പൊടുന്നനെ എല്ലാ കണക്കുകളും നൽകി. ആദ്യ ഘട്ടം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞാണ് അന്തിമ പോളിങ് ശതമാനം പോലും വെളിപ്പെടുത്തിയത്. 

യുപി (13), പഞ്ചാബ് (13), ബംഗാൾ (9), ബിഹാർ (8), ഒഡീഷ (6), ഹിമാചൽ (4), ജാർഖണ്ഡ് (3), ചണ്ഡിഗഡ് (1) എന്നിവിടങ്ങളിലാണ് നാളെ പോളിങ് നടക്കുന്നത്. ഒഡീഷ, ആന്ധ്ര, അരുണാചൽപ്രദേശ്, സിക്കിം നിയമസഭകളിലേക്കും തിരഞ്ഞെടുപ്പു നടന്നു. ബംഗാളിലും യുപിയിലും എല്ലാ ഘട്ടങ്ങളിലും പോളിങ് ഉണ്ടായിരുന്നു. 

നാളെ തിരഞ്ഞെടുപ്പു നടക്കുന്ന 57 സീറ്റുകളിൽ 30 എണ്ണം കഴിഞ്ഞ തവണ എൻഡിഎയ്ക്കായിരുന്നു. ഇപ്പോഴത്തെ ഇന്ത്യാസഖ്യം പാർട്ടികൾക്കു 19 ഉം മറ്റുള്ളവർക്ക് എട്ടും സീറ്റുകൾ കിട്ടി.

നാളത്തെ പോളിങ് കഴിയുന്നതോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും.

English Summary:

Loksabha elections 2024 ends tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com