ADVERTISEMENT

ന്യൂഡൽഹി ∙ അവകാശികളില്ലാത്ത ബാങ്ക് നിക്ഷേപത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെയുണ്ടായത് ഏകദേശം 10 മടങ്ങ് വർധന. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 26 ശതമാനത്തിന്റെ വർധന. ഇക്കഴിഞ്ഞ മേയ് 31 വരെയുള്ള റിസർവ് ബാങ്കിന്റെ കണക്കനുസരിച്ച് 78,213 കോടി രൂപയാണ് അവകാശികളില്ലാതെ കിടക്കുന്നത്.

10 വർഷത്തിലേറെയായി അവകാശികളില്ലാത്ത നിക്ഷേപങ്ങളാണ് റിസർവ് ബാങ്കിന്റെ ഡിപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനെസ് (ഡിഇഎ) എന്ന ഫണ്ടിലേക്ക് മാറ്റാറുള്ളത്. എങ്കിലും ഈ പണം അവകാശികൾക്ക് ക്ലെയിം ചെയ്യാൻ അവസരമുണ്ട്.

തിരിച്ചു പിടിക്കാം ‘ഉദ്ഗം’ വഴി

30 ബാങ്കുകളിലെ അവകാശികളില്ലാത്ത നിക്ഷേപങ്ങൾ കണ്ടെത്താനുള്ള റിസർവ് ബാങ്ക് കേന്ദ്രീകൃത പോർട്ടലാണ് (ഉദ്ഗം). udgam.rbi.org.in എന്ന സൈറ്റിൽ പുതിയ അക്കൗണ്ട് റജിസ്റ്റർ ചെയ്യുക. ഹോം പേജിൽ Individual എന്നതിനു താഴെ തിരയേണ്ട അക്കൗണ്ടിന്റെ ഉടമയുടെ പേര് നൽകുക. ഓരോ ബാങ്കും പ്രത്യേകമായോ All ഓപ്ഷൻ വഴി എല്ലാ ബാങ്കുകളും ഒരുമിച്ച് തിരഞ്ഞെടുത്തോ സേർച് ചെയ്യാം.

English Summary:

Understanding the Reserve Bank's Special Fund for Unclaimed Bank Deposits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com