എംഎൽസി തിരഞ്ഞെടുപ്പ്: സുമലതയ്ക്ക് വീണ്ടും നിരാശ; സിദ്ധരാമയ്യയുടെ മകൻ കോൺഗ്രസ് പട്ടികയിൽ
Mail This Article
×
ബെംഗളൂരു∙ കർണാടക നിയമനിർമാണ കൗൺസിലിലെ 11 സീറ്റുകളിലേക്ക് 13ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ ഡോ.യതീന്ദ്ര കോൺഗ്രസിന്റെ സ്ഥാനാർഥിപ്പട്ടികയിൽ ഇടംപിടിച്ചു. ശാസ്ത്ര സാങ്കേതിക മന്ത്രി എൻ.എസ്.ബോസെ രാജു, വസന്ത കുമാർ, കെ.ഗോവിന്ദരാജ്, ഐവാൻ ഡിസൂസ, ബിൽകിസ് ബാനോ, ജഗ്ദേവ് ഗുട്ടേദാർ എന്നിവരാണു മറ്റു സ്ഥാനാർഥികൾ. നിയമസഭയിൽ 135 അംഗങ്ങളുള്ള കോൺഗ്രസിന് 7 പേരെ വിജയിപ്പിക്കാനാകും.
മുൻ ദേശീയ ജനറൽ സെക്രട്ടറി സി.ടി.രവി, സംസ്ഥാന ജനറൽ സെക്രട്ടറി എൻ.രവികുമാർ, ഡോ.എം.ജി.മൂലെ എന്നിവരാണു ബിജെപി സ്ഥാനാരഥികൾ. ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട സുമലതയ്ക്ക് എംഎൽസി സീറ്റ് ലഭിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ജനതാദൾ സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും.
English Summary:
Disappointment for Sumalatha in MLC election
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.