ADVERTISEMENT

ന്യൂഡൽഹി ∙ വോട്ടെണ്ണൽ നാളെ നടക്കാനിരിക്കെ, തന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ ചെയ്യേണ്ട പരിപാടികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. രാജ്യം തിരഞ്ഞെടുപ്പു നടപടികളിലേക്ക് കടക്കുന്നതിനു മുൻപു തന്നെ തന്റെ അടുത്ത സർക്കാർ നടപ്പാക്കേണ്ട 100 പദ്ധതികൾ നിശ്ചയിക്കാൻ വിവിധ മന്ത്രാലയങ്ങൾക്ക് മോദി നിർദേശം നൽകിയിരുന്നു. അതു മുൻനിർത്തിയാണു യോഗത്തിലെ ചർച്ച. 

ചുഴലിക്കാറ്റ്, ഉഷ്ണതരംഗം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേകം യോഗം വിളിച്ചതിനു പുറമേയാണിത്. ആശുപത്രികളിലും പൊതു ഇടങ്ങളിലും അഗ്നിസുരക്ഷാ പരിശോധന ഇടവിട്ടു നടത്താനുള്ള നടപടി വേണമെന്നു യോഗത്തിൽ മോദി ഉദ്യോഗസ്ഥരോടു നിർദേശിച്ചു. ചുഴലിക്കാറ്റിന്റെയും ഉഷ്ണതംരഗത്തിന്റെയും കാര്യത്തിൽ സമയബന്ധിതമായ നടപടികൾ സ്വീകരിക്കാനും ആവശ്യപ്പെട്ടു.

English Summary:

Narendra Modi called meeting of officers for the plans of the new government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com