ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹി മദ്യനയ ഇടപാടിലൂടെ 1100 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നും ഇതിൽ 292.8 കോടി രൂപയുടെ കുറ്റകൃത്യങ്ങളിൽ ബിആർഎസ് നേതാവ് കെ.കവിതയ്ക്കു പങ്കുണ്ടെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയെ അറിയിച്ചു. റൗസ് അവന്യൂവിലെ വിചാരണക്കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഈ ആരോപണമുള്ളത്. കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 3 വരെ നീട്ടി. 

292.8 കോടി രൂപയിൽ 100 കോടി രൂപ പ്രത്യുപകാരമെന്ന നിലയിൽ ആം ആദ്മി പാർട്ടിക്കു കൈമാറിയതാണ്. കവിതയ്ക്കു പുറമേ വ്യവസായികളായ ചംപ്രീത് സിങ്, പ്രിൻസ് കുമാർ, ദാമോദർ ശർമ, അരവിന്ദ് സിങ് എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

സൗത്ത് ഗ്രൂപ്പ് എന്ന വ്യവസായ സംഘത്തിന്റെ ഭാഗമായ കവിത, എഎപി നേതാക്കളുമായി ഗൂഢാലോചന നടത്തിയെന്നും എഎപിയുടെ കമ്യൂണിക്കേഷൻ വിഭാഗം മേധാവിയായിരുന്ന വിജയ് നായർ വഴിയാണ് ഇടപാടുകൾ നടത്തിയിരുന്നതെന്നും കുറ്റപത്രത്തിൽ പറയുന്നു. മദ്യ ഇടപാടു ലൈസൻസ് സ്വന്തമാക്കിയ ഇൻഡോസ്പിരിറ്റ്സ് എന്ന കമ്പനി സമാഹരിക്കുകയും ഉപയോഗിക്കുകയും ചെയ്ത 192.8 കോടി രൂപയിലും കവിതയ്ക്കു പങ്കുണ്ട്. കേസിലെ മറ്റൊരു പ്രതിയും കവിതയുടെ കൂട്ടാളിയുമായ അഭിഷേക് ബൊയിൻപള്ളിക്കു വേണ്ടി 5.5 കോടി രൂപ ഇൻഡോസ്പിരിറ്റ്സിൽ നിന്ന് ഈടാക്കിയെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു. 

കേസിലെ ഇടപെടലുകൾ മായ്ച്ചു കളയാൻ കവിത ഡിജിറ്റൽ തെളിവുകൾ നശിപ്പിച്ചു കളഞ്ഞുവെന്നും ഇ.ഡി ആരോപിക്കുന്നു. പരിശോധനയ്ക്കു വേണ്ടി 9 ഫോണുകൾ സമർപ്പിച്ചു. എന്നാൽ ഇവയിൽ ഒരു ഡേറ്റയുമുണ്ടായിരുന്നില്ല. മൊബൈൽ ഫോണിലെ ഉള്ളടക്കങ്ങളും തെളിവുകളും ഇവർ നശിപ്പിച്ചു. കവിത സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ഇ.ഡി ആരോപിക്കുന്നു.

English Summary:

300 crore black money transaction by K. Kavitha says Enforcement Directorate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com