ഒറ്റ മാസം; വാട്സാപ് പൂട്ടി 71 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ!
Mail This Article
×
ന്യൂഡൽഹി ∙ ഏപ്രിൽ മാസത്തിൽ മാത്രം ഇന്ത്യയിൽ വാട്സാപ് വിലക്കിയത് 71 ലക്ഷം അക്കൗണ്ടുകൾ. ചട്ടങ്ങളും നയങ്ങളും ലംഘിച്ചുള്ള ഉപയോഗമാണ് അക്കൗണ്ടുകൾക്കു പൂട്ടിടാൻ കാരണം. ഇതിൽ 13 ലക്ഷത്തിലേറെ അക്കൗണ്ടുകൾ വിലക്കിയതു ഉപയോക്താക്കളിൽനിന്നു പരാതി പോലും ലഭിക്കുന്നതിനു മുൻപാണ്.
ദുരുപയോഗം തടയാനും സുരക്ഷിതത്വം ഉറപ്പുവരുത്താനും കമ്പനി കൈക്കൊള്ളുന്ന നടപടികളുടെ ഭാഗമാണിത്. മെഷീൻ ലേണിങ് അടക്കം ഉപയോഗപ്പെടുത്തിയാണ് സംശയാസ്പദമായ അക്കൗണ്ടുകൾ കണ്ടെത്തുന്നതും വിലക്കേർപ്പെടുത്തുന്നതും. നിയമലംഘനം തുടർന്നാൽ കൂടുതൽ അക്കൗണ്ടുകൾ പൂട്ടാൻ മടിക്കില്ലെന്നും വാട്സാപ് വൃത്തങ്ങൾ വ്യക്തമാക്കി.
English Summary:
One month; WhatsApp blocked 71 lakh Indian accounts
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.