ADVERTISEMENT

മുംബൈ ∙ മഹാരാഷ്ട്രയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉപമുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാൻ ദേവേന്ദ്ര ഫഡ്നാവിസ് സന്നദ്ധത അറിയിച്ചു. നാലു മാസത്തിനകം നിയമസഭാ തിരഞ്ഞെടുപ്പു വരുന്നതിനാൽ പാർട്ടിയെ കരുത്തോടെ തിരിച്ചെത്തിക്കാനുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അനുവദിക്കണമെന്ന് കേന്ദ്ര നേതൃത്വത്തോട് അദ്ദേഹം അഭ്യർഥിച്ചു. 

മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും മറ്റൊരു ഉപമുഖ്യമന്ത്രിയായ അജിത് പവാറുമായി ഏകോപനത്തിൽ പ്രശ്നങ്ങളുണ്ടെന്നും സമ്മതിച്ചു. എന്നാൽ, തിരിച്ചടിയിൽ എല്ലാവർക്കും കൂട്ടുത്തരവാദിത്തമുണ്ടെന്ന് ഷിൻഡെ പ്രതികരിച്ചു. 2019ൽ സംസ്ഥാനത്ത് 23 സീറ്റ് നേടിയ ബിജെപിക്ക് ഇത്തവണ 9 സീറ്റിൽ മാത്രമാണു വിജയിക്കാനായത്.

English Summary:

Devendra Fadnavis expressed willingness to resign from Deputy Chief Minister position

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com