ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്രമന്ത്രിസഭാ രൂപീകരണ ചർച്ചകളിൽ ബിജെപിയിൽ നിന്ന് മുൻമുഖ്യമന്ത്രിമാരുമായ മനോഹർലാൽ ഖട്ടർ, ബസവരാജ് ബൊമ്മെ, ബിപ്ലവ് ദേവ് തുടങ്ങിയവരുടെ പേരുകൾ സജീവം. 

കഴിഞ്ഞ മന്ത്രിസഭയിലെ പീയൂഷ് ഗോയൽ, ജ്യോതിരാദിത്യ സിന്ധ്യ, അശ്വിനി വൈഷ്ണവ്, അനുരാഗ് ഠാക്കൂർ, ജിതേന്ദർ സിങ്, നാരായൺ റാണെ, പ്രഹ്ലാദ് ജോഷി, ജി.കിഷൻ റെഡ്ഡി തുടങ്ങിയവർക്ക് വീണ്ടും അവസരം ലഭിച്ചേക്കും. 

തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും തമിഴ്നാട്ടിൽനിന്ന് കെ.അണ്ണാമലൈ, മുൻ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. 

വിദേശ നേതാക്കൾ എത്തിത്തുടങ്ങി

ന്യൂഡൽഹി ∙ പുതിയ കേന്ദ്രമന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, സെയ്ഷൽസ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫിഫ് എന്നിവരെത്തി. 

ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സു, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് തോബ്ഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമൽ ദഹൽ പ്രചണ്ഡ, മൊറീഷ്യസ് പ്രസിഡന്റ് പ്രവിന്ദ്കുമാർ ജഗ്‌നാഥ് എന്നിവരും പങ്കെടുക്കും.

English Summary:

BJP Ministers: chance for Former Chief Ministers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com