ADVERTISEMENT

ഭുവനേശ്വർ ∙ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായ്ക്കിന്റെ വിശ്വസ്തനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ  വി.കെ.പാണ്ഡ്യന്റെ ഭാര്യയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയുമായ സുജാത കാർത്തികേയൻ 6 മാസത്തെ അവധിയിൽ പ്രവേശിച്ചു. നവീനൊപ്പംനിന്നു പാണ്ഡ്യൻ നയിച്ച തിരഞ്ഞെടുപ്പിൽ ബിജെഡി ദയനീയ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെയാണിത്.

തിരഞ്ഞെടുപ്പിനിടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന ബിജെപിയുടെ പരാതിയിൽ മിഷൻ ശക്തിവകുപ്പിൽനിന്നു സുജാതയെ തിരഞ്ഞെടുപ്പു കമ്മിഷൻ സ്ഥലംമാറ്റിയിരുന്നു. മകളുടെ 10–ാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ടാണ് അവർ അവധി എടുത്തത്.

English Summary:

Senior IAS officer Sujatha Karthikeyan, wife of VK Pandian gone on six-month leave

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com