കുമാരസ്വാമിയിലൂടെ മൈസൂരുവിലേക്ക് പാലമിട്ട് ബിജെപി; കോൺഗ്രസ് ശക്തികേന്ദ്രത്തിൽ സ്വാധീനം ശക്തമാക്കുക ലക്ഷ്യം
Mail This Article
ബെംഗളൂരു ∙ എൻഡിഎയ്ക്ക് 2 എംപിമാരെ മാത്രം നൽകിയ ജനതാദളിനെ (എസ്) കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തിയതുവഴി കർണാടകയിലെ പഴയ മൈസൂരു മേഖലയിലും വൊക്കലിഗ വിഭാഗത്തിനിടയിലും സ്വാധീനം ശക്തമാക്കുകയാണ് ബിജെപിയുടെ ഉന്നം. അതേസമയം, ജെഡിഎസ് കർണാടക അധ്യക്ഷനായ എച്ച്.ഡി.കുമാരസ്വാമി ചോദിച്ച കൃഷിമന്ത്രിസ്ഥാനം അദ്ദേഹത്തിനു കൊടുക്കുമോയെന്നു കണ്ടറിയണം.
-
Also Read
കുറ്റക്കാരനെങ്കിൽ മാപ്പ്: പാണ്ഡ്യൻ
ലിംഗായത്ത് വിഭാഗം ഏറെയുള്ള ബിജെപിയുടെ പരമ്പരാഗത ശക്തികേന്ദ്രമായ വടക്കൻ കർണാടക ഇക്കുറി അവരെ കാര്യമായി തുണച്ചില്ല. ബിജെപിക്കും കോൺഗ്രസിനും 7 വീതം സീറ്റ്. അതേസമയം പഴയ മൈസൂരു മേഖലയിലാകട്ടെ കോൺഗ്രസിനെ 2 സീറ്റിലേക്കൊതുക്കി എൻഡിഎ 5 സീറ്റ് നേടി; ബിജെപി മൂന്നും ജെഡിഎസ് മൂന്നും.
സ്വന്തം തട്ടകത്തിലെ തിരിച്ചടി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.െക.ശിവകുമാറിനെയും ഞെട്ടിക്കുകയും ചെയ്തു. ശിവകുമാറിന്റെ സഹോദരൻ ഡി.കെ.സുരേഷ് പോലും തോറ്റു. കർണാടകയിൽ 17 സീറ്റ് നേടിക്കൊടുത്തതു ദൾ സഖ്യമാണെന്ന തിരിച്ചറിവിലാണ് ബിജെപി കുമാരസ്വാമിക്കു കേന്ദ്രമന്ത്രിസ്ഥാനം നൽകുന്നത്.