നീറ്റ്: ഹർജി ഇന്ന് സുപ്രീം കോടതിയിൽ
Mail This Article
ന്യൂഡൽഹി ∙ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ്–യുജി പരീക്ഷ, ചോദ്യപേപ്പർ ചോർച്ചയടക്കം വിവാദങ്ങളുടെ പശ്ചാത്തലത്തിൽ റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. ജഡ്ജിമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുടെ വേനൽക്കാല ബെഞ്ചാണ് വാദം കേൾക്കുന്നത്.
-
Also Read
പ്രജ്വൽ രേവണ്ണ ജയിലിൽ
ഒന്നാം റാങ്കുകാരുടെ എണ്ണം കൂടിയതും ഹരിയാനയിലെ ഒരു കേന്ദ്രത്തിൽ പരീക്ഷയെഴുതിയ 6 വിദ്യാർഥികൾക്കു മുഴുവൻ മാർക്കും ലഭിച്ചതും ഉൾപ്പെടെ പരീക്ഷയെ സംശയനിഴലിലാക്കിയതിനു പിന്നാലെയാണ് വിഷയം സുപ്രീം കോടതിയിലെത്തിയത്.
അശാസ്ത്രീയമായി ചിലർക്ക് ഗ്രേസ് മാർക്ക് നൽകിയെന്നതായിരുന്നു പ്രധാന പ്രശ്നങ്ങളിലൊന്ന്. ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വിഷയത്തിൽ അടിയന്തര വാദം കേൾക്കണമെന്ന് ഹർജിക്കാർ സുപ്രീം കോടതിയിൽ ആവശ്യമുന്നയിച്ചിരുന്നു. പരീക്ഷ വീണ്ടും നടത്തണമെന്നും റാങ്ക് പുനർനിർണയിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിരുന്നു.