വി.കെ.പാണ്ഡ്യൻ രാഷ്ട്രീയം വിട്ടു
Mail This Article
ഭുവനേശ്വർ ∙ വി.കെ.പാണ്ഡ്യൻ വാക്കു പാലിച്ചു; രാഷ്ട്രീയം ഉപേക്ഷിച്ചു. ഒഡീഷയിൽ ബിജെഡിയുടെ പരാജയത്തിനു കാരണക്കാരനായെങ്കിൽ മാപ്പു ചോദിക്കുന്നുവെന്നും വിഡിയോ സന്ദേശത്തിൽ പറഞ്ഞു. കാൽനൂറ്റാണ്ടോളം ഒഡീഷ ഭരിച്ച നവീൻ പട്നായിക്കിന്റെ വലംകയ്യായി ഇത്തവണ ബിജെഡിയുടെ പ്രചാരണം നയിച്ചത് തമിഴ്നാട് സ്വദേശിയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ പാണ്ഡ്യനാണ്. നവീൻ പട്നായിക് വീണ്ടും മുഖ്യമന്ത്രിയായില്ലെങ്കിൽ രാഷ്ട്രീയം വിടുമെന്നു പ്രചാരണവേളയിൽ പാണ്ഡ്യൻ പ്രഖ്യാപിച്ചിരുന്നു.
-
Also Read
കുറ്റക്കാരനെങ്കിൽ മാപ്പ്: പാണ്ഡ്യൻ
നവീന്റെ ആരോഗ്യം മോശമാണെന്നും ഒഡീഷയുടെ ഭരണം തമിഴ്നാട് സ്വദേശി കൈപ്പിടിയിലൊതുക്കുന്നുവെന്നും ആരോപിച്ചായിരുന്നു സംസ്ഥാനത്ത് ബിജെപിയുടെ പ്രചാരണം. 147 അംഗ നിയമസഭയിൽ ബിജെപി 78 സീറ്റ് നേടിയപ്പോൾ ബിജെഡി 51 സീറ്റിലൊതുങ്ങി; ലോക്സഭയിലേക്ക് ഒറ്റ സീറ്റ് പോലും ജയിച്ചതുമില്ല. സിവിൽ സർവീസിൽനിന്നു സ്വയം വിരമിച്ചായിരുന്നു പാണ്ഡ്യന്റെ രാഷ്ട്രീയപ്രവേശം.