ജീതൻ റാം മാഞ്ചിക്ക് 30 ലക്ഷം, പെമ്മസാനി ചന്ദ്രശേഖറിന് 5,705 കോടി; 19 കേന്ദ്രമന്ത്രിമാർക്കെതിരെ ഗുരുതര കേസ്
Mail This Article
ന്യൂഡൽഹി ∙ പുതിയ കേന്ദ്രമന്ത്രിമാരിൽ 19 പേർക്കെതിരെ ഗുരുതര സ്വഭാവമുള്ള ക്രിമിനൽ കേസുകളുണ്ടെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (എഡിആർ) റിപ്പോർട്ട്. തുറമുഖ സഹമന്ത്രി ശന്തനു ഠാക്കൂർ, വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാർ എന്നിവർക്കെതിരെ വധശ്രമക്കേസുണ്ട്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യവുമായി ബന്ധപ്പെട്ടു കേസുള്ള 5 പേരും വിദ്വേഷപ്രസംഗത്തിന്റെ പേരിൽ കേസുള്ള 8 പേരുമുണ്ട്.
മന്ത്രിമാരിൽ 28 പേർക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ കേസുണ്ട്. 72 മന്ത്രിമാരിൽ ജോർജ് കുര്യൻ ഒഴികെ 71 പേരുടെ നാമനിർദേശപത്രികകൾ വിലയിരുത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്. പാർലമെന്റ് അംഗമല്ലാത്തതിനാലും തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിനാലും ജോർജ് കുര്യന്റെ വിവരങ്ങൾ ലഭ്യമല്ലെന്ന് എഡിആർ അറിയിച്ചു.
ആസ്തിയിൽ മുന്നിലുള്ള മന്ത്രിമാർ
∙ പെമ്മസാനി ചന്ദ്രശേഖർ: 5,705 കോടി രൂപ
∙ ജ്യോതിരാദിത്യ സിന്ധ്യ: 424 കോടി രൂപ
∙ എച്ച്.ഡി.കുമാരസ്വാമി: 217 കോടി രൂപ
∙ അശ്വിനി വൈഷ്ണവ്: 144 കോടി രൂപ
∙ റാവു ഇന്ദർജിത് സിങ്: 121 കോടി രൂപ
∙ പീയൂഷ് ഗോയൽ: 110 കോടി രൂപ
ആസ്തിയിൽ പിന്നിൽ
∙ ജീതൻ റാം മാഞ്ചി: 30 ലക്ഷം രൂപ
ബിരുദമെങ്കിലുമുള്ള മന്ത്രിമാർ 57
പിഎച്ച്ഡി: 7
ബിരുദാനന്തരബിരുദം: 26
ബിരുദം: 24
ഡിപ്ലോമ: 3
പന്ത്രണ്ടാം ക്ലാസ്: 11
ബിജെപിക്ക് കേന്ദ്രമന്ത്രിമാർ 61
കേന്ദ്രമന്ത്രിസഭയിൽ ബിജെപിക്കും ഘടകകക്ഷികൾക്കും ലഭിച്ച പ്രാതിനിധ്യം ഇങ്ങനെ:
ബിജെപി (61)
∙ കാബിനറ്റ്: 26
∙ സഹമന്ത്രി (സ്വതന്ത്ര ചുമതല): 3
∙ സഹമന്ത്രി: 32
ടിഡിപി (2)
∙ കാബിനറ്റ്: 1
∙ സഹമന്ത്രി: 1
ജനതാദൾ–യു (2)
∙ കാബിനറ്റ്: 1
∙ സഹമന്ത്രി: 1
ജനതാദൾ–എസ് (1)
∙ കാബിനറ്റ്: 1
ഹിന്ദുസ്ഥാൻ അവാമി മോർച്ച–സെക്കുലർ (1)
∙ കാബിനറ്റ്: 1
ലോക് ജനശക്തി പാർട്ടി (റാംവിലാസ്) (1)
∙ കാബിനറ്റ്: 1
രാഷ്ട്രീയ ലോക്ദൾ (1)
∙ സഹമന്ത്രി (സ്വതന്ത്ര ചുമതല): 1
ശിവസേന (1)
∙ സഹമന്ത്രി (സ്വതന്ത്ര ചുമതല): 1
ആർപിഐ–എ (1)
∙ സഹമന്ത്രി: 1
അപ്നാദൾ–എസ് (1)
∙ സഹമന്ത്രി: 1
വനിതകൾ 7
∙ നിർമല സീതാരാമൻ
∙ അന്നപൂർണദേവി
∙ അനുപ്രിയ പട്ടേൽ
∙ ശോഭ കരന്തലാജെ
∙ നിമുബെൻ ബംബാനിയ
∙ രക്ഷാ ഖഡ്സെ
∙ സാവിത്രി ഠാക്കൂർ