ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭയിലെ പ്രതിപക്ഷനേതാവിന്റെ പദവി രാഹുൽ ഗാന്ധി ഏറ്റെടുത്തേക്കും. ഇന്നോ നാളെയോ ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മികച്ച പ്രകടനത്തിലേക്കു നയിച്ച രാഹുൽ പ്രതിപക്ഷനേതാവ് ആകണമെന്നതിൽ പാർട്ടി നേതൃത്വം ഒറ്റക്കെട്ടാണ്. ഇക്കാര്യം ആവശ്യപ്പെട്ടു പ്രവർത്തകസമിതി ഐകകണ്ഠ്യേന പ്രമേയം പാസാക്കിയിരുന്നു.

പ്രതിപക്ഷനേതാവ് ആയില്ലെങ്കിൽ ഉത്തരവാദിത്തങ്ങളേൽക്കാൻ രാഹുൽ വിമുഖത കാട്ടുന്നുവെന്ന ആക്ഷേപം ശക്തമാകുമെന്നാണു പാർട്ടിയുടെ വിലയിരുത്തൽ. പ്രതിപക്ഷനേതാവ് എന്ന നിലയിൽ ദേശീയരാഷ്ട്രീയത്തിൽ നടത്തുന്ന ഇടപെടലുകൾ രാഹുലിന്റെ പ്രതിഛായ മെച്ചപ്പെടുത്താൻ സഹായിക്കും. ഇന്ത്യാസഖ്യത്തിലെ കക്ഷികൾക്കിടയിലും സ്വീകാര്യത വർധിക്കും. 

ഭാരത് ജോഡോ യാത്രയിൽ ജനങ്ങളുമായി അടുത്തിടപഴകി ആവശ്യങ്ങൾ മനസ്സിലാക്കിയ രാഹുൽ അക്കാര്യങ്ങളാണു തിരഞ്ഞെടുപ്പു പ്രചാരണവിഷയങ്ങളാക്കിയത്. ജനങ്ങളുടെ ആവശ്യങ്ങൾ പാർലമെന്റിൽ ഉന്നയിക്കാനും അതിനായി പോരാടാനും രാഹുൽ മുന്നിലുണ്ടാകണമെന്നാണു പാർട്ടി നേതൃത്വത്തിന്റെ നിലപാട്. കെ.സി.വേണുഗോപാൽ, ഗൗരവ് ഗൊഗോയ് എന്നിവരിലൊരാൾ സഭയിലെ ഡപ്യൂട്ടി നേതാവാകാനാണു സാധ്യത. 

English Summary:

Rahul Gandhi to Lead Opposition in Lok Sabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com