ADVERTISEMENT

ന്യൂഡൽഹി ∙ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി വെള്ള ടീ ഷർട്ട് മാറ്റി കുർത്തയും പൈജാമയും അണിഞ്ഞു. 18–ാം ലോക്സഭയിലെ പ്രതിപക്ഷ നേതാവ് പദവി ഏറ്റെടുത്തതിനു പിന്നാലെയാണു രാഹുൽ ഗാന്ധിയുടെ വേഷമാറ്റം. ഇതിനു കാരണമായതു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സ്നേഹോപദേശവും. 

2022 ലെ ഭാരത് ജോഡോ യാത്ര മുതൽ വെള്ള ടീ ഷർട്ടാണു രാഹുലിന്റെ വേഷം, ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ഘട്ടത്തിലും ടീ ഷർട്ടുകളാണു രാഹുൽ അണിഞ്ഞിരുന്നത്. സുതാര്യത, ലാളിത്യം, പരിശ്രമം എന്നിവയുടെ പ്രതീകമാണ് ഇവയെന്നായിരുന്നു രാഹുലിന്റെ വിശദീകരണം. 

കഴിഞ്ഞ ദിവസം ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തപ്പോഴും ടീ ഷർട്ടാണ് ധരിച്ചിരുന്നത്. തിരഞ്ഞെടുപ്പു കാലത്തെ പോരാട്ടത്തിന്റെ അടയാളമായിരുന്നു ഇതെന്നും പ്രതിപക്ഷ നേതാവായ സാഹചര്യത്തിൽ അതിനു യോജിച്ച വസ്ത്രം ധരിക്കണമെന്നുമുള്ള ഖാർഗെയുടെ നിർദേശം അനുസരിച്ചാണു മുൻപു പതിവായിരുന്ന വെള്ള കുർത്തയിലേക്കു രാഹുൽ മടങ്ങിയെത്തിയത്.

English Summary:

Opposition leader Rahul Gandhi changed dressing style from white t-shirt to kurta and pyjama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com