ADVERTISEMENT

ന്യൂഡൽഹി ∙ സ്പീക്കർക്കു    പിന്നാലെ, അടിയന്തരാവസ്ഥയുടെ ദുർദിനങ്ങൾ രാഷ്ട്രപതിയും പാർലമെന്റിൽ പരാമർശിച്ചു. അടിയന്തരാവസ്ഥയെക്കുറിച്ചു സ്പീക്കർ ഓം ബിർല ലോക്സഭയിൽ പ്രസ്താവന നടത്തിയതിന്റെ പിറ്റേന്നു ചേർന്ന പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിലാണു രാഷ്ട്രപതി ദ്രൗപദി മുർമുവും ഇതേവിഷയം പരാമർശിച്ചത്. 1975 ലെ അടിയന്തരാവസ്ഥ ഭരണഘടനയ്‌ക്കെതിരായ ആക്രമണത്തിന്റെ ഏറ്റവും വലുതും ഇരുൾനിറഞ്ഞതുമായ അധ്യായമാണെന്നു രാഷ്ട്രപതി പറഞ്ഞു. കോൺഗ്രസ് അംഗങ്ങൾ ഇതിനെതിരെ പ്രതിഷേധിച്ചു.

ഭരണഘടന രൂപീകരിക്കുന്ന സമയത്തു തന്നെ ഇന്ത്യ പരാജയപ്പെട്ടുകാണണമെന്നു ചില ശക്തികൾ ആഗ്രഹിച്ചിരുന്നുവെന്നു മുർമു പറഞ്ഞു. നിലവിൽ വന്നശേഷവും ഭരണഘടന പലതവണ ആക്രമിക്കപ്പെട്ടു. അടിയന്തരാവസ്ഥ ഇതിലൊന്നായിരുന്നു. എന്നിട്ടും ഭരണഘടനാവിരുദ്ധ ശക്തികൾക്കെതിരെ രാജ്യം വിജയം നേടി.

നിലവിലെ സർക്കാർ ഭരണഘടനയെ ഭരണനിർവഹണത്തിനുള്ള ഉപാധിയായി മാത്രമല്ല കാണുന്നത്. പൊതുബോധത്തിന്റെ ഭാഗമാകുന്നുവെന്ന് ഉറപ്പാക്കാനാണു ശ്രമിക്കുന്നത്. 370–ാം വകുപ്പു മൂലം വ്യത്യസ്ത സാഹചര്യങ്ങൾ നിലനിന്നിരുന്ന ജമ്മു കശ്മീരിൽ ഇപ്പോൾ ഭരണഘടന പൂർണമായി പ്രാബല്യത്തിൽ വന്നുവെന്നും രാഷ്ട്രപതി അവകാശപ്പെട്ടു.

English Summary:

President Draupadi Murmu also mentioned the state of emergency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com