നടുറോഡിൽ ചീറിയടുത്ത് കൂറ്റൻ മുതല; മുതലയിറങ്ങിയത് കൊങ്കൺ മേഖലയിലെ ചിപ്ലൂണിൽ
Mail This Article
×
മുംബൈ ∙ കനത്ത മഴയിൽ മഹാരാഷ്ട്രയിലെ റോഡിൽ മുതലയും. ഞായറാഴ്ച രാത്രി കൊങ്കൺ മേഖലയിലെ ചിപ്ലൂണിലാണ് റോഡിലേക്കു മുതല കടന്നുകയറിയത്. വാഹനങ്ങൾക്കിടയിലൂടെ യാത്രക്കാർക്കു നേരെ ചീറിയടുത്ത മുതലയ്ക്ക് എട്ടടിയോളം നീളമുണ്ട്.
-
Also Read
കർണാടക നേതാക്കൾക്ക് എഐസിസി താക്കീത്
മഴയിൽ ശിവാ നദിയിൽ ജലനിരപ്പ് ഉയർന്നപ്പോൾ കരയ്ക്കു കയറിയതാണെന്ന് അധികൃതർ പറഞ്ഞു. ചിപ്ലൂണിൽ മുൻപും ജനവാസ മേഖലയിൽ സമാന സംഭവങ്ങളുണ്ടായിട്ടുണ്ട്. വാർത്ത വ്യാപകമായി പ്രചരിച്ചതോടെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
English Summary:
Crocodile on road in Maharashtra during heavy rains
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.