ADVERTISEMENT

ബെംഗളൂരു ∙ മുഖ്യമന്ത്രിപദത്തെ കുറിച്ച് കർണാടക കോൺഗ്രസിൽ പരസ്യ പ്രതികരണം അതിരുവിടുന്നതിനിടെ, സിദ്ധരാമയ്യയ്ക്കും ഡി.െക.ശിവകുമാറിനും എഐസിസി നേതൃത്വം ശക്തമായ താക്കീതു നൽകി. അനാവശ്യ കൊമ്പുകോർക്കലുകൾ ഭരണത്തെയും പാർട്ടിയെയും പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പും നേതൃത്വം കൈമാറിയിട്ടുണ്ട്.

മുഖ്യമന്ത്രി സിദ്ധരാമയ്യ രാഹുൽ ഗാന്ധിയുമായും ഉപമുഖ്യമന്ത്രി ശിവകുമാർ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായും കഴിഞ്ഞ ദിവസം ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കർണാടകയിലെ ശക്തരായ ഇരുനേതാക്കളുടെയും അനുയായികൾ നടത്തുന്ന പരസ്യ പ്രതികരണങ്ങളാണ് നിലവിൽ പാർട്ടിയെ വെട്ടിലാക്കുന്നത്. നിയമസഭാ സമ്മേളനത്തിനു മുൻപ് ഇത് അവസാനിപ്പിക്കണമെന്നാണ് നേതൃത്വത്തിന്റെ കർശന നിർദേശം. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണണെന്ന് ആവശ്യപ്പെട്ട ബസവരാജ് വി.ശിവഗംഗ എംഎൽഎക്ക് കാരണംകാണിക്കൽ നോട്ടിസും നൽകിയിട്ടുണ്ട്. 

കോൺഗ്രസ് അധികാരത്തിലേറിയപ്പോൾ മുഖ്യമന്ത്രി പദത്തിനായി സിദ്ധരാമയ്യയും ശിവകുമാറും അവകാശവാദം ഉന്നയിച്ചതോടെ രണ്ടര വർഷത്തിനു ശേഷം അധികാരം കൈമാറാമെന്നായിരുന്നു രഹസ്യ ധാരണ. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ ശിവകുമാറിന് മുഖ്യമന്ത്രിപദം ആവശ്യപ്പെട്ട് വൊക്കലിഗ മഠങ്ങൾ സജീവമായി.

സിദ്ധരാമയ്യ തുടരണമെന്ന വാദവുമായി അഹിന്ദ (ദലിത്, ന്യൂനപക്ഷ, പിന്നാക്ക) നേതാക്കളും മുന്നോട്ടുവന്നിരുന്നു. ലിംഗായത്ത്, പട്ടികവിഭാഗ, ന്യൂനപക്ഷ സമുദായങ്ങളെ പ്രതിനിധീകരിച്ച്  3 ഉപമുഖ്യമന്ത്രിമാരെ നിയോഗിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പു വരാനിരിക്കെ ഉൾപ്പാർട്ടി പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ എൻഡിഎ സഖ്യം മുതലെടുക്കുമന്നു തിരിച്ചറിഞ്ഞാണ് എഐസിസിയുടെ ശക്തമായ ഇടപെടൽ.

English Summary:

AICC warns Karnataka leaders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com