ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു
Mail This Article
×
ന്യൂഡൽഹി ∙ നീറ്റ് പരീക്ഷാ ക്രമക്കേട് വിഷയത്തിൽ ഇന്നു പ്രത്യേക ചർച്ച ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കത്തുനൽകിതിനു പിന്നാലെ ലോക്സഭ അനിശ്ചിതകാലത്തേക്കു പിരിഞ്ഞു. 2 തവണ പ്രത്യേക ചർച്ച ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ അനുവദിച്ചിരുന്നില്ല. മോദിതന്നെ ചർച്ചയ്ക്കു നേതൃത്വം നൽകണമെന്നാണ് ആവശ്യപ്പെട്ടത്.
-
Also Read
രാജ്യസഭയിൽ വീണ്ടും ധൻകർ – ഖർഗെ പോര്
നീറ്റുമായി ബന്ധപ്പെട്ട് 24 ലക്ഷം വിദ്യാർഥികളുടെ ക്ഷേമം മാത്രമാണു പ്രതിപക്ഷത്തിന്റെ വിഷയമെന്ന് രാഹുൽ പറഞ്ഞു. നീറ്റ് എന്ന ജീവിതസ്വപ്നവുമായി നടന്നവർക്കെതിരെയുള്ള വഞ്ചനയാണ് ചോദ്യപ്പേപ്പർ ചോർച്ച. വിദ്യാർഥികൾ മറുപടി അർഹിക്കുന്നു. ദേശീയ പരീക്ഷാ ഏജൻസിയുടെ തലവനെ മാറ്റുന്നതും പരീക്ഷകൾ മാറ്റിവയ്ക്കുന്നതുമൊക്കെ കണ്ണിൽപൊടിയിടൽ മാത്രമാണെന്നും രാഹുൽ പറഞ്ഞു.
English Summary:
Lok Sabha session concluded
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.