ADVERTISEMENT

ന്യൂഡൽഹി ∙ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി തിങ്കളാഴ്ച നടത്തിയ പ്രസംഗത്തിലെ ‘ഹിന്ദു’ പരാമർശങ്ങളടക്കം ഇന്നലെ സ്പീക്കർ രേഖകളിൽനിന്നു നീക്കി. ബിജെപിയുടെ വിദ്വേഷവുമായി ബന്ധപ്പെട്ട് രാഹുൽ നടത്തിയ പരാമർശവും ‘ഹിന്ദു’ പരാമർശത്തിനെതിരെ ഭരണപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടിയും ഇനി രേഖകളുടെ ഭാഗമല്ല.

നീക്കിയ ഭാഗങ്ങൾ ലോക്സഭയുടെ നടപടിച്ചട്ടത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നും അതിനാൽ പുനഃസ്ഥാപിക്കണമെന്നും പറഞ്ഞ് സ്പീക്കർക്കു രാഹുൽ കത്തുനൽകി. നിറയെ ആരോപണങ്ങൾ ഉന്നയിച്ച ഭരണപക്ഷത്തെ അനുരാഗ് ഠാക്കൂറിന്റെ പ്രസംഗത്തിൽനിന്ന് ഒരു വാക്ക് മാത്രമാണ് ഒഴിവാക്കിയതെന്നും ചൂണ്ടിക്കാട്ടി. ഹിന്ദുമതവിശ്വാസികൾക്കെതിരെയല്ല, ബിജെപി നേതാക്കളെ ചൂണ്ടിക്കാട്ടിയാണ് രാഹുൽ ആരോപണം ഉന്നയിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ സഭയ്ക്കു പുറത്തുപറഞ്ഞു.

വെട്ടിയതിൽ അദാനി, അഗ്നിവീർ, മണിപ്പുർ...

 അയോധ്യ രാമക്ഷേത്ര പുനഃപ്രതിഷ്ഠച്ചടങ്ങിൽ അദാനിയും അംബാനിയും പങ്കെടുത്തതുമായി ബന്ധപ്പെട്ട പരാമർശം. അദാനിയുമായി ബന്ധപ്പെട്ട് ആകെ 4 പരാമർശങ്ങൾ ഒഴിവാക്കി.

 ‘നീറ്റ്’ പരീക്ഷയുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ കോട്ടയിലെ കോച്ചിങ് സെന്ററുകളുമായി ബന്ധപ്പെട്ട ഭാഗം. ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ സംബന്ധിച്ച ഭാഗം.  മണിപ്പുർ കലാപ പരാമർശങ്ങളിൽനിന്ന് ‘ലജ്ജ’ എന്നർഥം വരുന്ന വാക്ക്.

∙ മോദിയുടെ ലോകത്ത് സത്യത്തെ നീക്കം ചെയ്യാനാകും, പക്ഷേ, യഥാർഥലോകത്ത് അതു സാധ്യമല്ല. എന്തൊക്കെ പറയാനുണ്ടോ, അതു ഞാൻ പറഞ്ഞുകഴിഞ്ഞു. അതാണു സത്യം. അവർക്ക് ഇഷ്ടമുള്ളത്രയും നീക്കം ചെയ്യാം. പക്ഷേ സത്യം എന്നും നിലനിൽക്കും. -  പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി

English Summary:

Rahul Gandhi's speech on Monday were removed from Speaker's records

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com