ADVERTISEMENT

ന്യൂഡൽഹി ∙ മണിപ്പുർ കലാപക്കേസിലെ വിചാരണത്തടവുകാരന് കുക്കി വിഭാഗത്തിൽപെട്ടയാളെന്ന കാരണത്താൽ ചികിത്സ നൽകാത്തതിൽ സംസ്ഥാന സർക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. സർക്കാരിനെ വിശ്വസിക്കില്ലെന്നു പറഞ്ഞ ജസ്റ്റിസ് ജെ.ബി.പർദിവാല അധ്യക്ഷനായ ബെഞ്ച്, തടവുകാരനെ എത്രയും വേഗം ഗുവാഹത്തി മെഡിക്കൽ കോളജിലെത്തിച്ചു ചികിത്സ നൽകാനും നിർദേശിച്ചു.

ലുൻഖോഗം ഹോകിപ് എന്ന യുവാവിന്റെ ഹർജിയിലാണ് ജസ്റ്റിസ് ഉജ്വൽ ഭുയാനും ഉൾപ്പെട്ട ബെഞ്ചിന്റെ ഇടപെടൽ. ‘സംസ്ഥാന സർക്കാരിനെ ഞങ്ങൾക്കു വിശ്വാസമില്ല. കുക്കി വിഭാഗക്കാരനായതിനാലാണു പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാത്തത്. അദ്ദേഹത്തെ അടിയന്തരമായി പരിശോധനയ്ക്കു വിധേയമാക്കണം. ഗുരുതരമായി എന്തെങ്കിലും കണ്ടെത്തിയാൽ തുടർനടപടികൾ സ്വീകരിക്കണം’– കോടതി പറഞ്ഞു. വിഷയത്തിൽ മണിപ്പുർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാട്ടിയുള്ള സംസ്ഥാനത്തിന്റെ വാദം കോടതി അംഗീകരിച്ചിരുന്നു.

English Summary:

No confidence in Manipur government says Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com