ഇന്ത്യ– ചൈന അതിർത്തി സംഘർഷം തീർക്കാൻ ധാരണ
Mail This Article
ന്യൂഡൽഹി ∙ അതിർത്തിയിലെ വിഷയങ്ങൾ എത്രയും വേഗം പരിഹരിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും കസഖ്സ്ഥാനിന്റെ തലസ്ഥാനമായ അസ്താനയിൽ നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനിച്ചു. ഷാങ്ഹായ് സഹകരണ ഉച്ചകോടിക്ക് എത്തിയതായിരുന്നു ഇരു മന്ത്രിമാരും.
ചൈനയുടെ കടന്നുകയറ്റം ഉണ്ടായതിനെ തുടർന്നാണ് അതിർത്തിയിൽ 2020 ജൂലൈയിൽ സംഘർഷം രൂപപ്പെട്ടത്. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യുവരിച്ചത്. 4 ചൈനീസ് ഭടന്മാരും കൊല്ലപ്പെട്ടു.
അതിർത്തിയിൽ തുടരുന്ന സംഘർഷം നീണ്ടുപോകുന്നത് ഇരുരാജ്യങ്ങൾക്കും ഗുണകരമല്ലെന്നും കൂടിക്കാഴ്ചയിൽ മന്ത്രിമാർ വിലയിരുത്തി. നയതന്ത്ര തലത്തിലും സൈനിക തലത്തിലും നടത്തിവരുന്ന ചർച്ചകളുടെ എണ്ണം വർധിപ്പിക്കുക വഴി എത്രയും വേഗം പരിഹാരത്തിലേക്ക് എത്തണമെന്നാണ് ധാരണയായത്.