ADVERTISEMENT

പട്ന ∙ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ  പ്രതിഛായയ്ക്കു ‌വെല്ലുവിളിയായി ബിഹാറിൽ പാലം തകരൽ പരമ്പര.  17 ദിവസത്തിനിടെ പുതിയതും പഴയതുമായ 10 പാലങ്ങളാണ് തകർന്നത്. 

ജൂൺ 18: അരാരിയയിൽ ബങ്ക നദിക്കു കുറുകെ 12 കോടി രൂപ ചെലവിട്ടു നിർമിച്ച ഉദ്ഘാടനം ചെയ്യാത്ത പാലം തകർന്നു. 

ജൂൺ 22: സിവാൻ ജില്ലയിലെ മഹാരാജ്ഗഞ്ചിൽ മൂന്നു പതിറ്റാണ്ടു പഴക്കമുള്ള പാലം ഗണ്ഡകി നദിയിൽ പെട്ടെന്നുണ്ടായ വെള്ളപ്പാച്ചിലിൽ തകർന്നു.  

ജൂൺ 24: ഈസ്റ്റ് ചമ്പാരനിൽ  98 ലക്ഷം രൂപ ചെലവിട്ടു നിർമിച്ച പാലത്തിന്റെ ഒരു ഭാഗവും കോസി നദിക്കു കുറുകെയുള്ള പാലത്തിന്റെ 15 മീറ്റർ ഭാഗ‌വും തകർന്നു.

ജൂൺ 26: കിഷൻഗഞ്ച് ബഹാദുർഗഞ്ചിൽ മരിയാധർ നദിയിലെ പാലത്തിലെ ഏഴു തൂണുകളിൽ മൂന്നും ഇടിഞ്ഞു. 

ജൂൺ 30: കിഷൻഗഞ്ച് കോസി‍ഡംഗിയിൽ ഗ്രാമീണ മരാമത്തു വകുപ്പു നിർമിച്ച പാലം ഇ‍ടിഞ്ഞു താണു. 

ജൂലൈ മൂന്ന്: സിവാൻ ജില്ലയിൽ മൂന്നു പാലങ്ങൾ തകർന്നു.  1982–83 കാലത്തു നിർമിച്ച ഇവ ആഴ്ചകൾക്കു മുൻപാണ് അറ്റകുറ്റപ്പണി നടത്തിയത്. 

ജൂലൈ നാല്: സാരൻ ജില്ലയിലെ ബനിയാർപുരിൽ ഗണ്ഡകി നദിക്കു കുറുകെ അഞ്ചു വർഷം മുൻപു നിർമിച്ച പാലം തകർന്നു. 

കാരണങ്ങൾ 

നിർമാണ അപാകതകൾ, യഥാസമയം അറ്റകുറ്റപ്പണിയും പരിശോധനയും നടത്താതിരിക്കൽ, കരകവിഞ്ഞും ഗതിമാറിയും ഒഴുകുന്ന നദികൾ, അശാസ്ത്രീയ മണൽവാരൽ 

English Summary:

Ten bridges collapsed in Bihar in seventeen days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com