ADVERTISEMENT

ഹൈദരാബാദ് ∙ തെലങ്കാനയിൽ ബിആർഎസ് എംഎൽഎ ബി. കൃഷ്ണമോഹൻ റെഡ്ഡി കോൺഗ്രസിൽ ചേർന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ബിആർഎസ് വിട്ട് കോൺഗ്രസിലെത്തിയ എംഎൽഎമാരുടെ എണ്ണം ഇതോടെ 7 ആയി. 

കൂടുതൽ ബിആർഎസ് നിയമസഭാംഗങ്ങൾ പാർട്ടി വിടുമെന്ന് അഭ്യൂഹമുണ്ട്. 119 അംഗ സഭയിലേക്ക് കഴിഞ്ഞവർഷം നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 64 സീറ്റും ബിആർഎസ് 39 സീറ്റുമാണ് നേടിയത്. സെക്കന്ദരാബാദ് ഉപതിരഞ്ഞെടുപ്പു കൂടി വിജയിച്ചതോടെ കോൺഗ്രസ് അംഗസംഖ്യ 65 ആയി. ബിആർഎസ് വിട്ടുവന്നവരെ കൂടി ചേർക്കുമ്പോൾ കോൺഗ്രസ് പക്ഷത്ത് എംഎൽഎമാരുടെ എണ്ണം 72 ആയി.

English Summary:

BRS MLA B. Krishnamohan Reddy joined Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com