ത്രിപുരയിൽ 828 വിദ്യാർഥികൾക്ക് എച്ച്ഐവി, 47 പേർ മരിച്ചു; പകർന്നത് ലഹരി കുത്തിവയ്പിലൂടെ
Mail This Article
×
ന്യൂഡൽഹി ∙ ലഹരിമരുന്ന് ഉപയോഗം മൂലം ത്രിപുരയിലെ 828 വിദ്യാർഥികൾക്ക് എച്ച്ഐവി ബാധിച്ചതായും ഇവരിൽ 47 പേർ ഇതിനകം മരിച്ചതായും ത്രിപുര എയ്ഡ്സ് കൺട്രോൾ സൊസൈറ്റി (ടിഎസ്എസിഎസ്) വെളിപ്പെടുത്തി. ബാക്കി എച്ച്ഐവി ബാധിതരിൽ പലരും സംസ്ഥാനത്തിനു പുറത്തു രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിൽ ഉന്നതപഠനം നടത്തുകയാണെന്നും ടിഎസ്എസിഎസ് ജോയിന്റ് ഡയറക്ടർ പറഞ്ഞു.
സംസ്ഥാനത്തെ 220 സ്കൂളുകളിലും 24 കോളജുകളിലും വിദ്യാർഥികൾ ഒരേ സിറിഞ്ച് പങ്കുവച്ച് ലഹരി കുത്തിവയ്ക്കുന്ന പതിവുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ലഹരിമരുന്ന് അടിമകൾക്കിടയിൽ എച്ച്ഐവി ബാധിക്കുന്നതു പ്രധാനമായും ഒരേ സിറിഞ്ച് പങ്കുവയ്ക്കുന്നതിലൂടെയാണെന്നും ടിഎസ്എസിഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
English Summary:
Students have HIV in Tripura
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.