സിബിഐക്കെതിരെ ബംഗാൾ: ഹർജി നിലനിൽക്കുമെന്ന് സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ സിബിഐക്കെതിരായ ബംഗാൾ സർക്കാരിന്റെ ഹർജി നിലനിൽക്കുമെന്നു സുപ്രീം കോടതി വ്യക്തമാക്കി. തങ്ങളുടെ അനുമതി ഇല്ലാതെ സംസ്ഥാനത്ത് സിബിഐ കേസ് റജിസ്റ്റർ ചെയ്തതു ചോദ്യം ചെയ്തുള്ള ബംഗാൾ സർക്കാരിന്റെ ഹർജിയാണ് നിലനിൽക്കുമെന്ന് ജഡ്ജിമാരായ ബി.ആർ. ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് വിധിച്ചത്. ബംഗാൾ സർക്കാരിന്റെ ഹർജി ചോദ്യം ചെയ്ത് കേന്ദ്ര സർക്കാരും സിബിഐയും ഉയർത്തിയ വാദങ്ങൾ കോടതി പൂർണമായും തള്ളി.
സംസ്ഥാന പരിധിയ്ക്കുള്ളിൽ കേസെടുക്കാൻ 2018ൽ അനുമതി പിൻവലിച്ചിരിക്കെ, തുടർന്നും കേസെടുക്കാൻ സിബിഐയ്ക്കു കഴിയില്ലെന്നായിരുന്നു ബംഗാൾ സർക്കാരിന്റെ വാദം. കേന്ദ്ര സർക്കാരിന്റെ ഇംഗിതത്തിന് അനുസരിച്ചാണ് സിബിഐ പ്രവർത്തിക്കുന്നതെന്നും ബംഗാൾ വാദിച്ചു. ഹർജിയിലെ മറ്റു വസ്തുതകളിലേക്കു കടക്കാതിരുന്ന ബെഞ്ച്, ബംഗാളിന്റെ കേസ് നിലനിൽക്കുമെന്നു മാത്രം വ്യക്തമാക്കിയാണ് ഹർജി ഓഗസ്റ്റ് 13ന് പരിഗണിക്കാനായി മാറ്റിയത്.