ADVERTISEMENT

ഊട്ടി ∙ പന്തയപ്രേമികളുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു; ഊട്ടിയിലെ കുതിരപ്പന്തയ മൈതാനം തമിഴ്നാട് സർക്കാർ ഏറ്റെടുത്ത നടപടി സുപ്രീം കോടതിയും ശരിവച്ചു. നടപടിക്കെതിരെ മദ്രാസ് റേസ് ക്ലബ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയാണു തള്ളിയത്. 

മൈതാനത്തിന്റെ പാട്ടക്കുടിശിക 822 കോടി രൂപയായതിനെത്തുടർന്ന് അതടയ്ക്കാൻ നിർവാഹമില്ലെന്നു പറഞ്ഞ് മദ്രാസ് റേസ് ക്ലബ് മദ്രാസ് ഹൈക്കോടതിയിൽ നൽകിയ കേസിൽ സർക്കാരിന് അനുകൂലമായി വിധി വരികയായിരുന്നു. അതോടെ, 52.34 ഏക്കർ ഭൂമി കഴിഞ്ഞ അഞ്ചിനാണു നീലഗിരി ജില്ലാ ഭരണകൂടം ഏറ്റെടുത്തു ഹോർട്ടികൾച്ചർ വിഭാഗത്തിനു കൈമാറിയത്. ഇവിടെ ഇക്കോ പാർക്ക് നിർമിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.

ഇതിനു മുൻപും പാട്ടക്കുടിശിക കേസിൽ മൈതാനം ഏറ്റെടുക്കാൻ കോടതി ഉത്തരവുകളുണ്ടായിരുന്നെങ്കിലും മദ്രാസ് റേസ് ക്ലബ് നൽകിയ അപ്പീലുകളെത്തുടർന്നു തിരികെ ലഭിക്കുകയായിരുന്നു. ഇത്തവണയും അങ്ങനെ സംഭവിക്കും എന്ന പ്രതീക്ഷയിലായിരുന്നു പന്തയപ്രേമികൾ. എന്നാൽ, ഹർജി സുപ്രീം കോടതി തള്ളിയതോടെ ഊട്ടിയിലെ 137 വർഷത്തെ കുതിരപ്പന്തയങ്ങൾ ഓർമയാകുമെന്ന് ഉറപ്പായി. ഏപ്രിൽ, മേയ് മാസങ്ങളിൽ നടക്കുന്ന പന്തയങ്ങളിൽ പങ്കെടുക്കാൻ പ്രശസ്ത പന്തയക്കാർ അടക്കം ആയിരക്കണക്കിനാളുകൾ ഇവിടെയെത്താറുണ്ടായിരുന്നു. 

ഇതു മുടങ്ങുന്നതോടെ വിനോദസഞ്ചാര മേഖലയ്ക്കും കനത്ത നഷ്ടമാണ് ഉണ്ടാകാൻ പോകുന്നത്.

English Summary:

Tamilnadu Govt took over Ooty Horse raceground

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com