ADVERTISEMENT

ന്യൂഡൽഹി ∙ ഹ്രസ്വകാല സേവനത്തിനു ശേഷം സൈന്യത്തിൽനിന്നു വിരമിക്കുന്ന അഗ്നിവീറുകൾക്ക് അർധസേനകളായ സിആർപിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ആർപിഎഫ്, സശസ്ത്ര സീമാബൽ എന്നിവയിൽ 10% സംവരണം അനുവദിക്കും. കോൺസ്റ്റബിൾ തസ്തികയിലടക്കം സംവരണമുണ്ടാകുമെന്നു സേനാ മേധാവികൾ വ്യക്തമാക്കി. പരിശീലന കാലയളവിലും സേനയിൽ ചേരുന്നതിനുള്ള പ്രായനിബന്ധനകളിലും ഇവർക്ക് ഇളവ് ലഭിക്കും. ആദ്യ ബാച്ചിന് അഞ്ചും തുടർന്നുള്ളവയ്ക്ക് മൂന്നും വർഷം ഇളവും ലഭിക്കും. 

കര, നാവിക, വ്യോമ സേനകളിൽ 4 വർഷത്തേക്കാണ് അഗ്നിപഥ് പദ്ധതി. സേവനകാലയളവിനു ശേഷം അഗ്നിവീർ സേനാംഗങ്ങളിൽ 25% സേനയിൽ തുടരും; ബാക്കിയുള്ളവരെ ഒഴിവാക്കും. ഇത് വ്യാപക തൊഴിലില്ലായ്മയ്ക്കു വഴിയൊരുക്കുമെന്ന ആരോപണവുമായി പ്രതിപക്ഷ കക്ഷികൾ രംഗത്തിറങ്ങിയ വേളയിലാണ് പരിഹാരമെന്ന നിലയിൽ അർധസേനകളിൽ സംവരണം അനുവദിച്ചത്.

English Summary:

Ten percentage reservation for Agniveer in Central Armed police forces

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com