ADVERTISEMENT

ന്യൂഡൽഹി ∙ നിരക്ക് നിശ്ചയിക്കുന്നതിൽ സ്വകാര്യകമ്പനികൾക്കുള്ള കുത്തക തടയാൻ ബിഎസ്എൻഎൽ 4ജി, 5ജി സേവനങ്ങൾ ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തുനൽകി.

ഇടതു യൂണിയനായ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ (ബിഎസ്എൻഎൽഇയു) കേന്ദ്രത്തിനു കത്ത് നൽകി ദിവസങ്ങൾക്കുള്ളിലാണ് ബിജെപിയുടെ തൊഴിലാളി സംഘടനയും സമാന ആവശ്യം ഉയർത്തിയിരിക്കുന്നത്. സ്വകാര്യകമ്പനികൾ നിരക്ക് വർധിപ്പിച്ചത് സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് തിരിച്ചടിയാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തദ്ദേശീയമായ 4ജി / 5ജി ഉപകരണങ്ങളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ മൂലം ഇവ വിന്യസിക്കാൻ ബിഎസ്എൻഎലിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ആത്മനിർഭർ ഭാരത് പദ്ധതിയുടെ പ്രാധാന്യമറിയാമെങ്കിലും തദ്ദേശീയ സാങ്കേതികവിദ്യ ലഭ്യമാകും വരെ നിലവിലുള്ള അടിസ്ഥാനസൗകര്യം വികസിപ്പിക്കാൻ ബിഎസ്എൻഎലിനെ അനുവദിക്കണം.

4ജി / 5ജി സേവനമില്ലാത്തതുകൊണ്ട് വരിക്കാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഇത് കമ്പനിയുടെ സാമ്പത്തികഭദ്രതയ്ക്ക് ഭീഷണിയാകുന്നുവെന്നും കത്തിൽ പറയുന്നു. രാജ്യത്ത് ഇതുവരെ 10,000 ടെലികോം ടവറുകൾ 4ജി സജ്ജമാക്കിയതായി ബിഎസ്എൻഎൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

English Summary:

BSNL needs 4G, 5G to stop monopoly says BMS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com