ADVERTISEMENT

ന്യൂഡൽഹി ∙ രണ്ടര മണിക്കൂറോളം പ്രധാനമന്ത്രിയുടെ ശബ്ദം ഉയരാതിരിക്കാൻ ശ്രമമുണ്ടായെന്നും ഇതു ജനാധിപത്യ മര്യാദയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘രാഷ്ട്രീയകക്ഷികളുടേതല്ല, 140 കോടി ഇന്ത്യൻ ജനതയുടേതാണ് പാർലമെന്റ്. എംപിമാർ ഒരുമിച്ചുനിന്നു രാജ്യത്തിനു വേണ്ടി പോരാടണം. ജനങ്ങളെ സേവിക്കാനാണ് പാർലമെന്റ്. പാർട്ടികളുടെ അജൻഡ നടപ്പാക്കാനല്ല.’ പ്രധാനമന്ത്രി പറഞ്ഞു. 

കഴിഞ്ഞ 10 വർഷം രാജ്യത്തെ നിശ്ശബ്ദമാക്കിയ ആളാണ് പ്രതിപക്ഷം പാർലമെന്റിൽ ശബ്ദം ഉയർത്തുന്നതിനെക്കുറിച്ചു വിലപിക്കുന്നതെന്നു കോൺഗ്രസ് വക്താവ് പവൻ ഖേര ആരോപിച്ചു. 

English Summary:

Attempt to silence Prime Minister says Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com