ADVERTISEMENT

ന്യൂഡൽഹി ∙ ഇന്നത്തെ സമ്പൂർണ ബജറ്റോടെ സ്വതന്ത്ര ഇന്ത്യയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റുകൾ (ഏഴെണ്ണം) അവതരിപ്പിച്ച നേട്ടത്തിൽ സി.ഡി.ദേശ്മുഖിനൊപ്പം ധനമന്ത്രി നിർമല സീതാരാമനും. 1951– 56 ൽ ഒരു ഇടക്കാല ബജറ്റ് ഉൾപ്പെടെ 7 ബജറ്റുകളാണു ദേശ്മുഖ് അവതരിപ്പിച്ചത്. തിരഞ്ഞെടുപ്പിലൂടെ പാർലമെന്റ് നിലവിൽ വന്ന 1952 ഏപ്രിലിനു ശേഷം തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോർഡ് മൊറാർജി ദേശായിക്കാണ് (6 എണ്ണം). 

2 മണിക്കൂർ 40 മിനിറ്റ് ബജറ്റ്

∙ ബജറ്റ് അവതരിപ്പിച്ച ആദ്യ വനിത ഇന്ദിര ഗാന്ധിയാണെങ്കിലും പൂർണസമയ ധനമന്ത്രിയുടെ റോളിലെത്തുന്ന ആദ്യ വനിതയാണ് നിർമല. 1969 ൽ കോൺഗ്രസ് പിളർപ്പിനെത്തുടർന്ന് മൊറാർജി ദേശായി പുറത്തായപ്പോഴാണ്, 1970 ലെ ബജറ്റ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി അവതരിപ്പിച്ചത്. 

∙ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരിപ്പിച്ച റെക്കോർഡും നിർമലയ്ക്കാണ്. 2020–21 ലെ ബജറ്റ് അവതരണം 2 മണിക്കൂർ 40 മിനിറ്റ് നീണ്ടു. 

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്. അവതരണം രാവിലെ 11ന്. ബജറ്റ് രേഖകളും പ്രസംഗവും indiabudget.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാകും. 

English Summary:

Union budget today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com