ബിഷപ് വില്യം മോസസ് കാലം ചെയ്തു, കബറടക്കം ഇന്ന്
Mail This Article
കോയമ്പത്തൂർ ∙ സിഎസ്ഐ സഭ മുൻ മോഡറേറ്ററും കോയമ്പത്തൂർ മഹായിടവക ബിഷപ്പുമായിരുന്ന വില്യം മോസസ് (90) കാലം ചെയ്തു. ഇന്നു രാവിലെ 10ന് കോത്തഗിരി സെന്റ് ലൂക്സ് ദേവാലയത്തിൽ പ്രാർഥനയ്ക്കു ശേഷം ജന്മദേശമായ മിലിദേനിൽ കബറടക്കും.
-
Also Read
വയലാർ രവിയെ കാണാൻ ചിദംബരം വീട്ടിലെത്തി
1935 ജൂലൈ 29ന് മിലിദേനിലെ കർഷകനായ വില്യം കാരിയുടെയും ജാനകിയുടെയും മകനായി ജനിച്ചു. കൊൽക്കത്ത തിയോളജിക്കൽ സെമിനാരിയിൽ വൈദികപഠനം പൂർത്തിയാക്കി. 1987ൽ മഹായിടവകയുടെ അധ്യക്ഷനായി ചുമതലയേറ്റു. 1998 മുതൽ 2000 വരെ സിഎസ്ഐ സിനഡ് മോഡറേറ്ററായിരുന്നു.
കോയമ്പത്തൂർ റേസ് കോഴ്സിൽ ബിഷപ്പ് അപ്പാസ്വാമി ആർട്സ് ആൻഡ് സയൻസ് കോളജ് ആരംഭിച്ചതും നീലഗിരി ജില്ലയിലെ ആദ്യ എൻജിനീയറിങ് കോളജ് കേത്തിയിൽ ആരംഭിച്ചതും ബിഷപ് വില്യം മോസസായിരുന്നു. ഭാര്യ ദേവറാണി മോസസുമായി ചേർന്നു കോത്തഗിരിയിൽ ടീ ഫാക്ടറിയും ഭിന്നശേഷി കുട്ടികൾക്കായി ശാന്തി നീതികേന്ദ്രവും നടത്തിവരികയായിരുന്നു. മകൾ: ജാക്വലിൻ, മരുമകൻ: സുരേഷ് കുമാർ.