ADVERTISEMENT

ന്യൂഡൽഹി ∙ വളർച്ചയുടെ പടവുകൾ നഗരങ്ങളി‍ൽനിന്നു തുടങ്ങുമെന്ന മന്ത്രവുമായാണു നഗരവികസനത്തിനുള്ള നിർദേശങ്ങൾ ധനമന്ത്രി ബജറ്റിൽ മുന്നോട്ടുവച്ചത്. സംസ്ഥാന സർക്കാരുകളുമായി കൈകോർത്തു നഗരങ്ങളെ വികസന ഹബ്ബുകളാക്കുമെന്നാണു പ്രഖ്യാപനം. 30 ലക്ഷത്തിലേറെ ജനസംഖ്യയുള്ള 14 വൻനഗരങ്ങൾക്കു സാമ്പത്തികം, ഗതാഗതം എന്നീ സാധ്യതകൾ കൂടി പരിഗണിച്ചുള്ള വികസന പദ്ധതികൾ വരും.

ഒരു കോടി കുടുംബങ്ങൾക്കു വീട് എന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ പ്രധാനമന്ത്രി ആവാസ് യോജന അർബൻ പദ്ധതിക്കു തുടർച്ചയുണ്ടാക്കുമെന്നാണു മറ്റൊരു പ്രഖ്യാപനം. 10 ലക്ഷം കോടി രൂപയാണു നീക്കിവച്ചിരിക്കുന്നത്. അടുത്ത 5 വർഷത്തിനുള്ളിൽ 2.2 ലക്ഷം കോടി രൂപയുടെ കേന്ദ്രസഹായവും ലഭ്യമാക്കും. സബ്സിഡിയും മിതമായ പലിശ നിരക്കിൽ വായ്പയും ലഭ്യമാക്കും.

സംസ്ഥാന സർക്കാരുകളെയും വികസന ബാങ്കുകളെയും സഹകരിപ്പിച്ചുകൊണ്ടു ജലവിതരണം, മലിനജല സംസ്കരണം, ഖരമാലിന്യ സംസ്കരണം എന്നിവയ്ക്കായി പദ്ധതികൾ ആവിഷ്കരിക്കും. കാർഷികാവശ്യത്തിനും മറ്റും ഈ ജലം ഉപയോഗിക്കും. വഴിയോരക്കച്ചവടക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള സ്വനിധി പദ്ധതി വിപുലീകരിക്കും.

English Summary:

Development plan for 14 big cities/Union Budget 2024-25

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com