ADVERTISEMENT

ന്യൂഡൽഹി ∙ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ (നീറ്റ്–യുജി) റാങ്ക് പട്ടിക ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) 2 ദിവസത്തിനുള്ളിൽ പുതുക്കി പ്രസിദ്ധീകരിക്കും. മെഡിക്കൽ കൗൺസലിങ് നടപടികൾ ഇതിനു ശേഷമാകും ആരംഭിക്കുക. പുതിയ പട്ടികയിൽ ഒന്നാം റാങ്ക് ജേതാക്കൾ 17 പേരായി കുറയുമെന്നാണു സൂചന.  

പരീക്ഷയിലെ 19–ാം ചോദ്യത്തിനു 2 ഓപ്ഷനുകൾ ശരിയുത്തരമായി കണക്കാക്കി മാർക്ക് നൽകിയ നടപടി കഴിഞ്ഞ ദിവസം സുപ്രീം കോടതി തിരുത്തിയിരുന്നു. ഇതോടെ 44 പേർക്കാണ് ഒന്നാം റാങ്ക് നഷ്ടപ്പെടുന്നത്. ഗ്രേസ് മാർക്ക് ലഭിച്ചവർക്കു വീണ്ടും പരീക്ഷ നിശ്ചയിച്ചതോടെ ഒന്നാം റാങ്ക് ലഭിച്ച 67 പേരിൽ നിന്ന് 6 പേർ നേരത്തെ ഒഴിവായിരുന്നു. 44 പേരുടെ മാർക്ക് 720 ൽ നിന്ന് 715 ആയി കുറയും. 720 നു പിന്നിൽ 716 മാർക്കു നേടിയ 70 വിദ്യാർഥികളുണ്ട്. ഫലത്തിൽ ആദ്യ പട്ടികയിൽ ഒന്നാം റാങ്കുകാരായിരുന്ന 44 പേർക്ക് 88 മുതലുള്ള റാങ്കുകളാകും ലഭിക്കുക.

English Summary:

NEET-UG new rank list in 2 days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com