എംപിമാർക്ക് രാഹുലിന്റെ ‘പ്രസംഗ പരിശീലനം’
Mail This Article
ന്യൂഡൽഹി ∙ മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിന്മേലുള്ള ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുന്ന കോൺഗ്രസ് എംപിമാർ ‘പാർട്ടി ലൈൻ’ ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയിലെ ബജറ്റ് ചർച്ചയിൽ പ്രസംഗിക്കുന്ന 20 കോൺഗ്രസ് എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു രാഹുലിന്റെ നിർദേശം.
-
Also Read
സ്പീക്കറോട് ഏറ്റുമുട്ടി തൃണമൂൽ എംപി
ഇന്നലെ സംസാരിച്ച ശശി തരൂരിനു പുറമേ, ഹൈബി ഈഡൻ, ഷാഫി പറമ്പിൽ എന്നിവരാണ് ലോക്സഭയിൽ കേരളത്തിൽനിന്നു ബജറ്റ് ചർച്ചയിൽ പങ്കെടുക്കുന്നത്. 4 മണിക്കൂറാണ് കോൺഗ്രസിനു ലഭിച്ചത്. പുതുമുഖങ്ങളെ അടക്കം ഉൾപ്പെടുത്തി ഈ സമയം 20 എംപിമാർക്കായി വീതിച്ചു നൽകുകയായിരുന്നു.
ആന്ധ്രയ്ക്കും ബിഹാറിനും കൊടുത്തതിനെക്കുറിച്ചല്ല, മറ്റു സംസ്ഥാനങ്ങൾക്കു കിട്ടാത്തതിനെക്കുറിച്ചായിരിക്കണം പ്രസംഗിക്കേണ്ടതെന്നു രാഹുൽ നിർദേശിച്ചു.
സ്വന്തം സംസ്ഥാനത്തിന്റെ ആവശ്യങ്ങളും നേരിട്ട അവഗണനയും പറയുന്നതിനൊപ്പം ദേശീയതലത്തിൽ കോൺഗ്രസ് ഉയർത്തുന്ന വിഷയങ്ങൾ വിട്ടുപോകരുതെന്നും രാഹുൽ പറഞ്ഞു. സംസ്ഥാനവിഷയത്തിൽ കേന്ദ്രീകരിക്കുന്ന പ്രാദേശിക പാർട്ടികളെ പോലെയാകരുത് പ്രസംഗമെന്നും അദ്ദേഹം പറഞ്ഞു.