മണിപ്പുർ, കശ്മീർ യാത്ര ഒഴിവാക്കാൻ യുഎസ് പൗരന്മാർക്ക് നിർദേശം
Mail This Article
×
വാഷിങ്ടൻ ∙ ഇന്ത്യയിൽ യാത്ര ചെയ്യുമ്പോൾ മണിപ്പുർ ഒഴിവാക്കാൻ യുഎസ് പൗരന്മാർക്കു നിർദേശം. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ പുതുക്കിയ യാത്രാനിർദേശങ്ങളിലാണിത്.
പൊതുവേ ഇന്ത്യയെ ‘ലവൽ 2’ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, മണിപ്പുർ, ജമ്മു കശ്മീർ, ഇന്ത്യ–പാക്ക് അതിർത്തി, ഏതാനും മധ്യ–കിഴക്കൻ മേഖലകൾ എന്നിവയെ ഏറെ ജാഗ്രത ആവശ്യമുള്ള ‘ലവൽ 4’ ഗണത്തിൽപെടുത്തി. ഭീകരതയും അക്രമവും കലാപാന്തരീക്ഷവുമാണു കാരണമായി പറയുന്നത്.
ഇന്ത്യയിൽ ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നതും പരാമർശിച്ചിട്ടുണ്ട്. പ്രശ്നം നേരിട്ടാൽ ഗ്രാമീണമേഖലകളിൽ അടിയന്തര സഹായമെത്തിക്കാൻ യുഎസ് സർക്കാരിനു പരിമിതിയുണ്ടെന്നും പറയുന്നു.
English Summary:
US citizens advised to avoid travel to Manipur and Kashmir
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.