മണിപ്പുർ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Mail This Article
×
ന്യൂഡൽഹി ∙ മണിപ്പുർ കലാപത്തിനു ശേഷം ആദ്യമായി മുഖ്യമന്ത്രി എൻ.ബിരേൻ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരും പങ്കെടുത്തു. നിതി ആയോഗ് ഗവേണിങ് കൗൺസിൽ, ബിജെപി മുഖ്യമന്ത്രി– ഉപമുഖ്യമന്ത്രിമാരുടെ യോഗം എന്നിവയ്ക്കായി എത്തിയതായിരുന്നു ബിരേൻ സിങ്.
-
Also Read
യോഗി തുടരും; യുപിയിൽ വെടിനിർത്തൽ
അനുസുയിയ ഉയ്കേയെ മണിപ്പുർ ഗവർണർ സ്ഥാനത്തു നിന്നു നീക്കി, അസം ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യയ്ക്ക് അധികച്ചുമതല നൽകി മണിക്കൂറുകൾക്കകമായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയുടെ ഫോട്ടോ എവിടെയെന്നും പ്രധാനമന്ത്രിയെ മണിപ്പുർ സന്ദർശിക്കാൻ മുഖ്യമന്ത്രി ക്ഷണിച്ചോയെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ചോദിച്ചു.
English Summary:
Manipur Chief Minister met Prime Minister
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.