ADVERTISEMENT

ന്യൂഡൽഹി ∙ അസാധാരണ സാഹചര്യങ്ങളിൽ ഒരു വ്യക്തിയുടെ ആധാർ വിവരങ്ങൾ കോടതിക്കു കൈമാറാൻ ആധാർ അതോറിറ്റിക്കു (യുഐഡിഎഐ) നിർദേശം നൽകാമെന്നും ഇതിനു മുൻകൂർ വാദത്തിന്റെ ആവശ്യമില്ലെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം വിവരങ്ങൾ സീൽ ചെയ്ത കവറിൽ വേണം കൈമാറാനെന്നും ജഡ്ജിമാരായ പ്രതിഭാ എം. സിങ്, അമിത് ശർമ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. 

ആധാർ വിവരങ്ങൾ സ്വകാര്യമാണെന്നും വ്യക്തിവിവരങ്ങൾ കൈമാറുകയെന്നത് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യമാണെന്നും സുപ്രീം കോടതി മുൻപു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇതിൽ ചില ഇളവുകളുണ്ടെന്നു കോടതി പറഞ്ഞു. കാണാതായ അമ്മയെ കണ്ടെത്താൻ ഒരു മകൾ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഇത്തരത്തിലുള്ള ഒന്നാണെന്നും കോടതി പറഞ്ഞു. 2019 ൽ കാണാതായ അമ്മയ കണ്ടെത്താൻ ഡൽഹി പൊലീസിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ടു വന്ദന എന്ന യുവതി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. 

English Summary:

Court can ask Aadhaar information says High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com