ദുരന്തഭൂമിയിൽ ആശ്വാസമായി മനോരമ– ബേബി മെമ്മോറിയൽ മെഡിക്കൽ സംഘം
Mail This Article
×
മുണ്ടക്കൈ ∙ ദുരന്തബാധിതർക്ക് ആശ്വാസമായി മലയാള മനോരമയുടെ സഹകരണത്തോടെയുള്ള മെഡിക്കൽ സംഘം. ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും അടക്കമുള്ള 20 ആരോഗ്യപ്രവർത്തകർ, കേരള മോട്ടർ സ്പോർട്സ് സൊസൈറ്റി ആൻഡ് കാലിക്കറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് പ്രവർത്തകരും അടക്കമുള്ള 40 അംഗ സംഘമാണു സേവനത്തിനുള്ളത്.
ദുരന്തബാധിതർക്കും രക്ഷാപ്രവർത്തകർക്കും അടിയന്തര ചികിത്സയും ആരോഗ്യപരിചരണവും നൽകി. പകർച്ചവ്യാധികൾ തടയാനുള്ള മുൻകരുതലുകൾക്കും ശ്രമിച്ചു. കൽപറ്റ ഗവ.ആശുപത്രിയിൽ മൊബൈൽ ഐസിയു സേവനം ഒരുക്കി.
പ്രദേശത്തെ ഒട്ടേറെപ്പേർക്കു തുടർചികിത്സ അത്യാവശ്യമാണെന്നും അതിനുള്ള മുൻകരുതൽ വേണമെന്നും സംഘത്തിനു നേതൃത്വം നൽകുന്ന ബേബി മെമ്മോറിയൽ ആശുപത്രി എമർജൻസി വിഭാഗത്തിലെ ഡോ. വി.എം.ഫാബിത്ത് മൊയ്തീൻ പറഞ്ഞു.
English Summary:
Manorama-Baby Memorial Medical Team in disaster area
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.