ഉരുൾപൊട്ടലിന്റെ ഉദ്ഭവം 1,550 മീറ്റർ ഉയരെ; ഇല്ലാതായത് 21.25 ഏക്കർ, പാറയും മണ്ണും 8 കി.മീ ഒഴുകി
Mail This Article
×
ന്യൂഡൽഹി ∙ വയനാട്ടിലെ ഉരുൾപൊട്ടലിൽ പാറയും മണ്ണുമടക്കം ഒഴുകിച്ചെന്നത് 8 കിലോമീറ്ററോളം ദൂരത്തിലെന്നു വ്യക്തമാക്കി ഐഎസ്ആർഒ നാഷനൽ റിമോട്ട് സെൻസിങ് സെന്ററിന്റെ ഉപഗ്രഹചിത്രങ്ങൾ. 86,000 ചതുരശ്രമീറ്റർ സ്ഥലത്തെയാണ് ഉരുൾപൊട്ടൽ ബാധിച്ചതെന്നും നിരീക്ഷത്തിലുണ്ട്. ഇത് ഏകദേശം 8.6 ഹെക്ടർ അഥവാ 21.25 ഏക്കർ സ്ഥലം വരും.
മുൻപ് ഇതേ സ്ഥലത്ത് ഉരുൾപൊട്ടൽ നടന്നതിന്റെ ശേഷിപ്പുകൾ വ്യക്തമാക്കുന്ന പഴയ ഉപഗ്രഹചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് 2023 മേയിൽ പകർത്തിയ ചിത്രമാണ്. പുതിയ ചിത്രങ്ങൾ റിസാറ്റ് ഉപഗ്രവും പഴയത് കാർട്ടോസാറ്റ്–3 ഉപഗ്രഹവുമാണ് പകർത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 1,550 മീറ്റർ ഉയരത്തിലാണ് ഉരുൾപൊട്ടലിന്റെ ഉത്ഭവം.
English Summary:
Wayanad landslide washed away 21.25 acres of land
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.