ADVERTISEMENT

മുംബൈ ∙ കടൽനിരപ്പ് ഉയരുന്നതുമൂലം 2040 ആകുമ്പോഴേക്കും മുംബൈ, ചെന്നൈ, പനജി നഗരങ്ങളിൽ 10 ശതമാനവും കൊച്ചിയിൽ 1 മുതൽ 5% വരെയും കരഭൂമി മുങ്ങിയേക്കുമെന്ന മുന്നറിയിപ്പുമായി വീണ്ടും പഠന റിപ്പോർട്ട്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നാണു കടൽജലനിരപ്പുയരുക.    

ബെംഗളൂരു ആസ്ഥാനമായുള്ള സെന്റർ ഫോർ സ്റ്റഡി ഓഫ് സയൻസ്, ടെക്‌നോളജി ആൻഡ് പോളിസി (സിഎസ്‌ടിഇപി) നടത്തിയ പഠനത്തിൽ മംഗളൂരു, വിശാഖപട്ടണം, ഉഡുപ്പി, പുരി നഗരങ്ങളിലും 5% വരെ ഭൂമി വെള്ളത്തിനടിയിലായേക്കുമെന്നു പറയുന്നു. 

 തിരുവനന്തപുരം, കോഴിക്കോട് ഉൾപ്പെടെ 15 തീരദേശ നഗരങ്ങളിൽ നടത്തിയ പഠനത്തിൽ മുംബൈയിലാണ് ഭീഷണി കൂടുതലെന്നാണു കണ്ടെത്തൽ. 1987– 2021 കാലത്ത്  സമുദ്രനിരപ്പ് ഏറ്റവും കൂടുതൽ ഉയർന്നത് മുംബൈയിലാണ് (4.44 സെ.മീ).

മറ്റിടങ്ങളിൽ ഇങ്ങനെ: വിശാഖപട്ടണം – 2.38 സെ.മീ., കൊച്ചി – 2.21 സെ.മീ, ചെന്നൈ –0.67 സെ.മീ. കാലാവസ്ഥാ വ്യതിയാനം, അന്തരീക്ഷ മലിനീകരണം എന്നിവയുടെ വിപത്ത് ചെറുതായിരിക്കില്ലെന്നും പഠനം ഓർമിപ്പിക്കുന്നു. 2100 ആകുമ്പോഴേക്കും സമുദ്രനിരപ്പ് ഉയരാനുള്ള സാധ്യത: മുംബൈ– 76.2 സെ.മീ., കോഴിക്കോട്– 75.1 സെ.മീ., കൊച്ചി– 74.9 സെ.മീ., തിരുവനന്തപുരം– 74.7 സെ.മീ.

English Summary:

Climate change will cause rise in sea level

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com