നീറ്റ് പിജി: പരീക്ഷാകേന്ദ്രം ഏറെ അകലെയല്ലാതെ നൽകുമെന്ന് മന്ത്രി നഡ്ഡ
Mail This Article
×
ന്യൂഡൽഹി ∙ നീറ്റ്–പിജിക്കു തയാറെടുക്കുന്നവർക്ക് അവരുടെ സംസ്ഥാനങ്ങളിലോ അയൽസംസ്ഥാനങ്ങളിലോ പരീക്ഷാകേന്ദ്രം ലഭ്യമാക്കിയേക്കും. ദേശീയ പരീക്ഷാ ബോർഡ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുകയാണെന്നും 2 ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നുമാണു വിവരം.
കേരളത്തിൽ നിന്നുള്ള എംപിമാർ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയെ കണ്ട് പരാതി നൽകിയിരുന്നു. മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും നിവേദനം കൈമാറി. അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആരോഗ്യമന്ത്രി പരീക്ഷാകേന്ദ്രങ്ങൾ മാറ്റി നൽകുമെന്ന് ഉറപ്പു നൽകിയത്. 11നു നടക്കുന്ന പരീക്ഷയ്ക്കായി രണ്ടര ലക്ഷത്തോളം ഡോക്ടർമാരാണ് റജിസ്റ്റർ െചയ്തിട്ടുള്ളത്.
English Summary:
NEET PG: Nearby exam centres will be provided says JP Nadda
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.