ADVERTISEMENT

കാർവാർ (കർണാടക) ∙ ഉത്തര കന്നഡ ജില്ലയിലെ കാർവാറിൽ കാളീനദിയിൽ കർണാടകയെ ഗോവയുമായി ബന്ധിപ്പിക്കുന്ന പഴയ പാലം തകർന്നുവീണു. പാലത്തിലുണ്ടായിരുന്ന ലോറിയും നദിയിലേക്കു വീണെങ്കിലും ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ 1.30ന് ആണ് അപകടം. നദിയിൽ മുങ്ങിത്താണ ലോറിക്കു മുകളിൽ കയറിനിന്ന ഡ്രൈവർ തമിഴ്നാട് സ്വദേശി ബാലമുരുകനെ നദിയിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും ആ സമയം അതുവഴി എത്തിയ പൊലീസ് പട്രോളിങ് സംഘവും ചേർന്ന് രക്ഷിച്ചു. 

കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി, ലോറി ഡ്രൈവർ അർജുനെ കാണാതായ ഷിരൂരിൽ നിന്ന് 46 കിലോ മീറ്റർ അകലെയാണ് തകർന്ന പാലം. ഗോവയിൽ നിന്ന് കാർവാറിലേക്ക് വരികയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. പാലത്തിന്റെ മൂന്നു സ്പാനുകൾ തകർന്നുവീണു. 

കാർവാറിനും സദാശിവഘഡിനും ഇടയിലെ 41 വർഷം പഴക്കമുള്ള പാലത്തിലൂടെ ഗോവയിൽനിന്നു കാർവാർ ഭാഗത്തേക്ക് വൺവേ ഗതാഗതം മാത്രമാണ് ഉണ്ടായിരുന്നത്. തൊട്ടടുത്ത് 10 വർഷം മുൻപ് നിർമിച്ച പാലത്തിലൂടെയാണ് ഗോവയിലേക്കുള്ള വാഹനങ്ങൾ പോകുന്നത്. അപകടത്തിനു ശേഷം പുതിയ പാലത്തിലൂടെ ഭാരവാഹനങ്ങൾ നിരോധിച്ചു. ഭാരവാഹനങ്ങൾ അങ്കോലയിൽനിന്ന് യെല്ലാപ്പുര വഴി പോകണം.

English Summary:

Bridge collapsed near Karwar and lorry fell into river

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com